ജിസ്മോന്‍ കൂട്ടുങ്ങല്‍
വ്യത്യസ്തതകള്‍ക്ക് എന്നും പ്രാധാന്യം നല്‍കുന്ന HUM (ഹേവാര്ട്സ് ഹീത്ത് യുനൈറ്റെഡ് മലയാളി അസോസിയേഷന്‍ ) ഈ വര്‍ഷത്തെ മഹാബലിയായി ഒരു ബ്രിട്ടീഷുകാരനെ അവതരിപ്പിച്ചു കൊണ്ട് പുതിയ ചരിത്രം സൃഷ്ടിച്ചു. ഹേവാര്ട്സ് ഹീത്ത് ഗ്രേറ്റ് വാള്‍സ്ട്രീറ്റ് സ്കൂളിലെ ഷെഫ് ആയ ക്രേഗ് ആണ് മാവേലിയായി വേഷമിട്ടത്. കേരളത്തെയും കേരള കലാരൂപത്തെയും സ്നേഹിക്കുന്ന ക്രേഗ് ഓണത്തെ കുറിച്ച് സംഘാടകര്‍ പറഞ്ഞപ്പോള്‍ സന്തോഷത്തോടെ തയ്യാറാവുകയായിരുന്നു.
അടുത്ത വര്‍ഷം തന്നെ കേരളത്തിലേക്ക് ഹോളിഡേ പോകാന്‍ താല്പര്യമുണ്ടെന്നു ക്രേഗ് പറഞ്ഞു. ബ്രിട്ടീഷ് മാവേലിക്കൊപ്പം ഫോട്ടോ എടുക്കാന്‍ ആളുകളുടെ തിരക്കായിരുന്നു. ഇതേതുടര്‍ന്ന് പരിപാടികള്‍ പോലും ഇടയ്ക്ക് നിര്‍ത്തി വെക്കേണ്ടി വന്നു. ഈ വര്‍ഷത്തെ ഹേവാര്‍ഡ്‌ഹീത്ത് മലയാളി അസോസിയേഷന്റെ ഓണാഘോഷം വിപുലമായ പരിപാടികളോടെയാണ് ആഘോഷിച്ചത്. കേരളത്തിന്റെ തനതു കലാരൂപങ്ങളായ കൊളാടി, തിരുവാതിര, നാടന്‍പാട്ട്, പുലികളി, വടംവലി, കഥാപ്രസംഗം എന്നിവ അവതരിപ്പിക്കപ്പെട്ടു.
മഹാബലി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ഉദ്ഘാടനം ചെയ്ത ഓണാഘോഷത്തില്‍ സെക്രട്ടറി ബിനോയി തോമസ് സ്വാഗതവും പ്രസിഡണ്ട് ലിജു ചാക്കോ ഓണാശംസയും ജോ. സെക്രട്ടറി ജോസഫ് തോമസ് നന്ദിയും രേഖപ്പെടുത്തി. വിജയികള്‍ക്കുള്ള സമ്മാന ദാനത്തോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല