ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ചെല്‍സി കിരീടം ഉറപ്പിച്ചു. ലീഗില്‍ മൂന്ന് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് നീലകുപ്പായക്കാര്‍ കിരീടം ഉറപ്പിച്ചത്. ഇന്ന് നടന്ന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചതോടെ ചെല്‍സി ലീഗ് പോയിന്റ് ടേബിളിന്റെ മുകളില്‍ എത്തിയത്. ഒരൊറ്റ ജയം അകലെയാണ് കിരീടം എന്ന് കളത്തില്‍ ഇറങ്ങുന്നതിന് മുന്‍പെ കോച്ചായ മൗറീഞ്ഞ്യോ താരങ്ങളെ ഓര്‍മ്മിപ്പിച്ചിരുന്നു.
ചെല്‍സിക്ക് വേണ്ടി ഏദന്‍ ഹസാര്‍ഡാണ് ഏകഗോള്‍ നേടിയത്. ഹാഫ് ടൈമിന് ഒരു മിനിറ്റ് മുന്‍പാണ് ഹസാര്‍ഡ് ഗോള്‍ നേടിയത്. ഹസാര്‍ഡ് തൊടുത്ത പെനാല്‍റ്റി കിക്ക് ക്രിസ്റ്റല്‍ പാലസ് ഗോളി കൃത്യമായി തടഞ്ഞിട്ടു എ്ന്നാല്‍ പന്ത് പൊങ്ങി വന്നപ്പോള്‍ ഹസാര്‍ഡ് ഹെഡ് ചെയ്ത് വലയ്ക്കുള്ളിലാക്കി. ക്രിസ്റ്റല്‍ പാലസിനെ സംബന്ധിച്ച് നിര്‍ഭാഗ്യകരമായ അവസ്ഥയും ചെല്‍സിയുടെ ഭാഗ്യവുമായിരുന്നു ഈ ഗോള്‍.
അഞ്ച് വര്‍ഷത്തിന് ശേഷമാണ് ചെല്‍സി ലീഗ് കിരീടം നേടുന്നത്. ഈ ക്യാംപെയ്‌നിലെ 19ാമത്തെ ഗോളാണ് ഹസാര്‍ഡ് നേടിയത്. ചെല്‍സിയുടെ ചരിത്രത്തിലെ നാലാമത്തെ കിരീട നേട്ടമാണിത്. ചെല്‍സിയുടെ പരിശീലകന്‍ ജോസ് മൗറീഞ്ഞ്യോയുടെ കീഴില്‍ ചെല്‍സി നേടുന്ന മൂന്നാമത്തെ കിരീടമാണിത്. 2010ന് ശേഷമുള്ള ആദ്യ കിരീട നേട്ടമാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല