ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ചെല്‍സിക്കും ജയം. ഫുള്‍ഹാമിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു സീസണിലെ യുണൈറ്റഡിന്റെ ആദ്യ വിജയം. ന്യൂകാസിലിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ചെല്‍സി സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി.
അഴ്ണല് വിട്ട് ക്ലബിലെത്തിയ ഡച്ച് സ്ട്രൈക്കക്കര് വാന്‍ പേഴ്സിയുടെ മിന്നും ഫോമിന്റെ ബലത്തിലായിരുന്നു ഫുള്‍ഹാമിനെതിരെയുള്ള മാഞ്ചസ്റ്ററിന്റെ വിജയം. മത്സരത്തില്‍ ആദ്യം സ്കോര്‍ ചെയ്തത് ഫുള്‍ഹാമായിരുന്നു. മൂന്നാം മിനിറ്റില്‍ ഡാമിയന്‍ ഡഫായിരുന്നു ഫുള്‍ഹാമിന് വേണ്ടി സ്കോര്‍ ചെയ്തത്. എന്നാല്‍ പത്താം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിലൂടെ വാന്‍പേഴ്സി മാഞ്ചാസ്റ്റര്‍ ജേഴ്സിയില്‍ ആദ്യ ഗോള്‍ നേടി. സമനിലയില്‍ പൊരുതികളിച്ച മാഞ്ചസ്റ്റര്‍ 35-ാം മിനിറ്റില്‍ ലീഡ് ഉര്‍ത്തി. ക്ലബില്‍ പുതുതായി എത്തിയ ഷിഞ്ചി കംഗാവയായിരുന്നു ആ ഗോള്‍ നേടിയത്. 41-ാം മിനിറ്റില്‍ റാഫേല്‍ ഡാ സില്‍വ ചെങ്കുപ്പായക്കാരുടെ മൂന്നാമത്തെ ഗോള്‍ നേടി. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ തിരിച്ചടിക്കാന്‍ കിണഞ്ഞു ശ്രമിച്ച ഫുള്‍ഹാം ഒടുവില്‍ 64-ാം മിനിറ്റില്‍ തിരിച്ചടിച്ചു. അവസാന മിനിറ്റുകളില്‍ ഫുള്‍ഹാം നിര സമനിലഗോൡനായി ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല.
മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സി ന്യൂകാസിലിനെ തോല്‍പ്പിച്ചത്. ഈഡന് ഹസാഡും, ഫെര്‍ണാണ്ടോ ടോറസുമായിരുന്നു ചെല്‍സിക്ക് വേണ്ടി ഗോള്‍ നേടിയിരുന്നത്. ടോറസിനെ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടി കിക്കിലായിരുന്നു ഹസാഡിന്റെ ഗോള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല