ബാത്ത്, സ്വിന്‍ഡന്‍ എന്നീ നഗരങ്ങള്‍ക്ക് സമീപത്തായിട്ടുള്ള ചിപ്പെന്‍ഹാമില്‍ യു കെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ വചനപ്രഘോഷകനും അത്‌ഭുതവിടുതല്‍ ശുശ്രൂഷകനുമായ ഫാ. ജോമോന്‍ തൊമ്മാന നയിക്കുന്ന ഏകദിന ഇംഗ്ലീഷ് ധ്യാനം അടുത്തമാസം അഞ്ചിന് നടക്കും.
സെന്റ്. മേരീസ് കത്തോലിക്ക ചര്‍ച്ചില്‍ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ധ്യാനത്തില്‍ ആന്തരികസൌഖ്യ ശുശ്രൂഷ, രോഗശാന്തി ശുശ്രൂഷ, വിടുതല്‍ ശുശ്രൂഷ, കുമ്പസാരം, വിശുദ്ധ കുര്‍ബാന, ആരാധന, ഗാനശുശ്രൂഷ എന്നിവ ഉണ്ടായിരിക്കുന്നതാണ്. സമ്പൂര്‍ണ്ണമായും ഇംഗ്ലീഷ് ഭാഷയില്‍ നടത്തപ്പെടുന്ന ധ്യാനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
സെന്റ് മേരീസ് ചര്‍ച്ചില്‍ പാര്‍ക്കിംഗ് സൌകര്യം കുറവായതിനാല്‍ എതിര്‍വശത്തുള്ള പാര്‍ക്കിംഗ് സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്. ഒരു ദിവസത്തേക്ക് അഞ്ചു പൌണ്ടാണ് പാര്‍ക്കിംഗ് ചാര്‍ജ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോര്‍ജ് – 07872628016, ഷിബു – 07882873811, എലിസബത്ത് – 01249812851, ടെസ്സി – 01249656145. ധ്യാനസമയം രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലുവരെ.
വിലാസം – സെന്റ് മേരീസ് ആര്‍ സി ചര്‍ച്ച്, 20 സ്റ്റേഷന്‍ ഹില്‍, ചിപ്പെന്‍ഹാം SN15 1EG
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല