സ്വന്തം ലേഖകൻ: സർക്കാറിന്റെ ഔദ്യോഗിക ആപ്ലിക്കേഷനായ സഹേൽ വഴി കഴിഞ്ഞ മാസം 43,78000 ഇടപാടുകൾ നടന്നതായി വക്താവ് യൂസഫ് ഖദ്ദീം അറിയിച്ചു. കഴിഞ്ഞ മാസം ഇംഗ്ലീഷ് സേവനം ആരംഭിച്ചതോടെയാണ് ഇടപാടുകൾ വർധിച്ചത്.
പുതുതായി 78,000 പേർ ആപ്പ് ഡൗൺേലാഡ് ചെയ്തിട്ടുണ്ട്. അതിൽ 93 ശതമാനവും വിദേശികളാണന്ന് അദ്ദേഹം പറഞ്ഞു. ക്രിമിനൽ റെക്കോർഡ് സർട്ടിഫിക്കറ്റ്, റജിസ്‌ടേഷൻ സർട്ടിഫിക്കറ്റ്, നാഷനാലിറ്റി സർട്ടിഫിക്കറ്റ് എന്നീ റിപ്പോർട്ടുകളാണ് അധികം പേർ ഉപയോഗിച്ചത്.
ക്രിമിനൽ റെക്കോർഡ്,നാഷനാലിറ്റി സർട്ടിഫിക്കറ്റുകൾ നൽകുന്നത് ആഭ്യന്തര മന്ത്രാലയമാണ്. കഴിഞ്ഞ മാസം സഹ്ൽ ആപ്പ് വഴി 4 ദശലക്ഷത്തിലധികം ഇടപാടുകൾ നടത്തിയതായി സഹ്ല് ആപ്പ് വക്താവ് യൂസഫ് കാദം പറഞ്ഞു. 12പുതിയ സേവനങ്ങൾ ഒക്ടോബറിൽ മാത്രം ആപ്ലിക്കേഷനിൽ ചേർത്തതായി അദ്ദേഹം പറഞ്ഞു. ക്രിമിനൽ റെക്കോർഡ് സർട്ടിഫിക്കറ്റ് ഇഷ്യുവായിരുന്നു കഴിഞ്ഞ മാസത്തിൽ ആളുകളെ ആകർഷിച്ച പ്രധാന സേവനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല