സ്വന്തം ലേഖകന്‍: കൗമാരക്കാരികളായ പെണ്‍കുട്ടികളെ വലവീശാന്‍ ആണ്‍വേഷം കെട്ടിയ യുകെ സ്വദേശിനിയായ യുവതി ബ്രിസ്റ്റോളില്‍ അറസ്റ്റില്‍. ഇംഗ്ലണ്ടിലെ ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന ജെന്നിഫര്‍ സെ്റ്റയ്ന്‍സ് എന്ന 39 കാരിയാണ് പിടിയിലായത്. ജാസണ്‍ എന്ന യുവാവിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കിയാണ് ഇവര്‍ പെണ്‍കുട്ടികളെ കെണിയിലാക്കിയിരുന്നത്.
കേസില്‍ ജെന്നിഫറിനെ 39 മാസത്തേക്ക് തടവിന് ശിക്ഷിച്ചു. 12 മുതല്‍ 17 വയസു വരെ പ്രായമുള്ള കൗമാരക്കാരികളെയായിരുന്നു ജെന്നിഫര്‍ ലക്ഷ്യമിട്ടിരുന്നത്. ഇത്തരത്തില്‍ വലവീശിപ്പിടിക്കുന്ന പെണ്‍കുട്ടികളുമായി കൃത്രിമ ലിംഗം ഘടിപ്പിച്ചാണ് ജെന്നിഫര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത്.
സോഷ്യല്‍ മീഡിയ വഴി വലയിലാക്കിയ ഒരു പെണ്‍കുട്ടിയുമായി ജെന്നിഫര്‍ ഒരു വര്‍ഷം വരെ ബന്ധം പുലര്‍ത്തിയിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. തന്റെ ഇരകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഇവര്‍ ഉപയോഗിച്ചിരുന്ന കൃത്രിമ ലിംഗം അടക്കമുള്ള വസ്തുക്കള്‍ ഇവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു പോലീസ് കണ്ടെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല