ലോഡ്‌സ്: ഇംഗ്‌ളണ്ട് – ന്യൂസിലന്‍ഡ് ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് ലോഡ്‌സില്‍ തുടക്കമാകും. രണ്ട് ടെസ്റ്റും അഞ്ച് ഏകദിനവും ഒരു ട്വന്റി 20യും അടങ്ങുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിനാണ് ലോഡ്‌സ് വേദിയാവുന്നത്.
വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര സമനിലയായതിന്റെയും കോച്ച് പീറ്റര്‍ മൂര്‍സിന്റെ പുറത്താവലിന്റെയും ബഹളങ്ങള്‍ക്കിടെയാണ് ഇംഗ്‌ളണ്ട് വീണ്ടും കളത്തിലിറങ്ങുന്നത്. ആഷസിനുള്ള ഒരുക്കമെന്ന നിലയില്‍ ഏറെ പ്രസക്തിയുമുണ്ട് ഇംഗ്‌ളണ്ടിന് ഈ പരമ്പര. മുന്‍ ക്യാപ്റ്റന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ് പുതിയ ഡയറക്ടറായി ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ പരമ്പരയുമാണിത്. അലിസ്റ്റര്‍ കുക്കാണ് ഇംഗ്ലണ്ട് ടീമിനെ നയിക്കുന്നത്.
അതേസമയം, ലോകകപ്പ് തിരക്കൊഴിഞ്ഞ ശേഷം പുതിയ കുതിപ്പിനൊരുങ്ങുകയാണ് ന്യൂസിലന്‍ഡ്. പുതിയ റാങ്കിങ്ങില്‍ കിവികള്‍ മൂന്നും ഇംഗ്‌ളണ്ട് അഞ്ചും സ്ഥാനത്താണ്. കെവിന്‍ പീറ്റേഴ്‌സണെ ഉള്‍പ്പെടുത്താതിന്റെ പേരില്‍ ഇംഗ്ലണ്ടില്‍ വലിയ ചര്‍ച്ചകളും സംവാദനങ്ങളും അരങ്ങേറിയത് കൊണ്ട് തന്നെ ഇംഗ്ലണ്ടിനെ സംബന്ധിച്ചും സ്‌ട്രോസിനെ സംബന്ധിച്ചും ഈ മത്സരങ്ങള്‍ നിര്‍ണായകമാണ്.
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കളിക്കുന്നതിനായി ന്യൂസിലന്‍ഡ് നായകന്‍ ബ്രണ്ടം മക്കല്ലം ഐപിഎല്‍ മത്സരം ഉപേക്ഷിച്ച് പോയിരുന്നു. കഴിഞ്ഞ ദിവസം മക്കല്ലം ഇല്ലാതെ മുംബൈയെ നേരിട്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിര്‍ണായക മത്സരത്തില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. 2013ന് ശേഷം ഇരു ടീമുകളും ഏറ്റുമുട്ടുന്നത് ഇതാദ്യമായിട്ടാണ്. കഴിഞ്ഞ തവണ ഏറ്റുമുട്ടിയതില്‍ നിന്ന് ഇരു ടീമുകള്‍ക്കും വലിയ തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചിട്ടുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല