തമിഴിന്റെ സുപ്പര്‍ സംവിധായകന്‍ എ.ആര്‍. മുരുകദോസ് നിര്‍മ്മിച്ച ചിത്രം `എങ്കേയും എപ്പോതും’ ഹിന്ദിയില്‍ എത്തുന്നതിനുള്ള വഴിതെളിയുന്നു. ബോളിവുഡിന്റെ മിസ്‌റ്റര്‍ പെര്‍ഫെക്‌ഷണലിസ്‌റ്റ് അമീര്‍ ഖാന്‍ ചിത്രത്തിന്റെ റീമേക്ക് റൈറ്റ് വാങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍.
ഇതിനുവേണ്ടി ചിത്രത്തിന്റെ ഒരു സ്‌പെഷല്‍ ഷോതന്നെ നടത്തിയെന്നാണ് അറിയുന്നത്. ഇത് കണ്ട് ഇഷ്‌ടപ്പെട്ട അമീര്‍ ചിത്രം ഹിന്ദിയില്‍ ഇറക്കുന്നതിന് താത്‌പര്യപ്പെടുകയായിരുന്നു. ഇമ്രാന്‍ ഖാനെയും മറ്റൊരു യുവതാരത്തെയും അണിനിരത്തിയാവും ചിത്രം ഇറക്കുകയെന്നാണ് അറിയുന്നത്. കാര്യങ്ങള്‍ ഈ വഴിക്ക് നീങ്ങുകയാണെങ്കില്‍ `എങ്കേയും എപ്പോതിനും’ അതൊരു ഭാഗ്യംതന്നെയാവും.
ബോളിവുഡിലെന്നും മികച്ച സിനിമയുടെ ഭാഗമായി മാറുന്ന അമീറിന്റെ കൈയില്‍ ചിത്രമെത്തുകയെന്നാല്‍ അത് നല്ലതുതന്നെ. ചിത്രമൊരുക്കാനും അത് മാര്‍ക്കറ്റ് ചെയ്യാനുമുള്ള അമീര്‍ മാജിക് ഗുണമല്ലേ ഉണ്ടാക്കൂ. നേരത്തെ മുരുദദോസുമായി ചേര്‍ന്ന് സൂപ്പര്‍ഹിറ്റ് സൈക്കോ ത്രില്ലര്‍ ചിത്രം `ഗജിനി’ ഹിന്ദി റീമേക്ക് ഒരുക്കിയ പരിചയം അറീമിനുള്ളതാണ്.
മുരുകദോസിന്റെ അസിസ്‌റ്റന്റായിരുന്ന എം.ശരണവണന്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ ജയ്, അഞ്‌ജലി, അനന്യ, ഷര്‍വാനന്ദ് തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിലെത്തിയിരുന്നത്. സെപ്‌റ്റംബര്‍ 16ന് റിലീസ് ചെയ്‌ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് കിട്ടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല