എന്‍ഫീല്‍ഡ്: എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്റെ വിഷു ഈസ്റ്റര്‍ ആഘോഷം കാണികളില്‍ ഗൃഹാതുരത്വം ഉണര്ത്തിയും കണ്ണിനും കാതിനും വിരുന്നോരുക്കിയും ഗംഭീരമായി. ഏപ്രില്‍ പതിനാലാം തീയ്യതി എന്‍ഫീല്‍ഡിലെ ബുഷ്‌ഹില്‍ പാര്‍ക്കിലുള്ള യുണൈറ്റഡ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ആറുമണിക്ക് ആരംഭിച്ച ആഘോഷം എന്മ പ്രസിഡണ്ട് ജിജോ ജോസഫും ജോണ്‍ മത്തായിയും ചേര്‍ന്ന് നിര്‍വഹിച്ചു. ബ്ലെസ്സോന്‍ എബ്രഹാം സ്വാഗതവും ജോര്‍ജ് പാറ്റിയാല്‍ ആശംസാ പ്രസംഗവും നടത്തി.
ക്രിസ്തുവിന്റെ ഉയിര്‍പ്പ് രംഗത്തെ അവതരിപ്പിച്ച ടാസ്ലോ, വിഷുവിന്റെ സന്ദേശം നല്‍കി കൊണ്ടുള്ള സ്കിറ്റ്, മാര്‍ഗ്ഗംകളി കോല്‍ക്കളി, ലഘുഹാസ്യ നാടകം, സിനിമാറ്റിക് ഡാന്‍സ്, ശാസ്ത്രീയ നൃത്തങ്ങള്‍ തുടങ്ങിയ കലാപരിപാടികള്‍ വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തി.
ഇടവേളകളില്‍ എന്മയുറെ സംഗീത വിഭാഗം ഗാനങ്ങള്‍ ആലപിച്ചു പരിപാടിയെ സംഗീത സാന്ദ്രമാക്കി. റോസമ്മ അലക്സ്, ജിഷ, ഷെറിന്‍, ഷേഫിന്‍ എന്നിവര്‍ കുട്ടികളെ പരിശീലിപ്പിച്ചു. ജോസ്, റെനി സിജു എന്നിവര്‍ സംഗീത വിഭാഗത്തിന് നേതൃത്വം നല്‍കി.
സിജു തോമസ് വെട്ടിത്തിട്ട ശബ്ദ നിയന്ത്രണവും ജോസഫ് പന്യൂര്‍, അമ്മിണിക്കുട്ടി, ജോര്‍ജ്, മോളി, ബാബു ജേക്കബ്, റോയിസ്, ജെസ്വിന്‍, വിഷാല്‍ തുടങ്ങിയവര്‍ വിവിധ കമ്മറ്റികള്‍ക്ക് നേതൃത്വം നല്‍കി. സെക്രട്ടറി റെജി നന്തിക്കാട്ട് കൃതജ്ഞതയും പറഞ്ഞു. ഗംഭീരമായ സദ്യയോടു കൂടി ആഘോഷം സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല