എന്‍ഫീല്‍ഡ് : എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്റെ [ENMA] ക്രിസ്മസ്-പുതുവല്‍സരാഘോഷം അവതരണ മികവ് കൊണ്ട് വേറിട്ടൊരനുഭവമായി. ഡിസംബര്‍ 27ന് എന്‍ഫീല്‍ഡില്‍ ഗോള്ഡണ്ഹില്ലിലുള്ള സെന്റ് മൈക്കിള്‍സ് ഹാളില്‍ നടന്ന ആഘോഷപരിപാടിയില്‍ പ്രസിഡന്റ് ജോര്‍ജ്ജ് പാറ്റിയാല്‍ അധ്യക്ഷത വഹിച്ചു. ജിജോ ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. അന്‍ജു സുജിത് സ്വാഗതം ആശംസിച്ചു. റെജി മാത്യു ക്രിസ്മസ് സന്ദേശം നല്കി.
പിന്നീട് നൃത്തവും സംഗീതവും ചേര്‍ന്നൊരുക്കിയ ആഘോഷം കാണികളെ വിസ്മയഭരിതരാക്കി. കൊച്ചുകുട്ടികള്‍ ഒരുക്കിയ നേറ്റിവിറ്റി പ്ലേ വളരെ മനോഹരമായിരുന്നു. വിശാല്‍, ശ്രീകുമാര്‍, ഷെറിന്-ഷെഫിന്, ജിഷ-ജിനു, ശോഭാ ഡുഡു തുടങ്ങിയവരുടെ നൃത്തങ്ങളും എന്മയുടെ യുവജനത അവതരിപ്പിച്ച ഗ്രൂപ്പ് ഡാന്‍സും അവതരണ മികവില്‍ മുന്നിട്ട് നിന്നു. ഇതിനോട് ചേര്‍ന്ന് എന്മയുടെ സംഗീതവിഭാഗം ഒരുക്കിയ ഗാനമേളയില്‍ ജോസ്, റെനിവിള, റോസമ്മ അലക്സ്, ബിബിന്‍, റോയിസ്, ജോസ്വിന് തുടങ്ങിയവരുടെ ഗാനങ്ങളിലൂടെ പരിപാടിയെ സംഗീതസാന്ദ്രമാക്കി. ജിജോ ജോസഫ്, ബ്ലെസന്‍, സിജു, ബാബു ജേക്കബ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ സ്കിറ്റ് മനോഹരമായിരുന്നു.
സെക്രട്ടറി റെജി നന്തിക്കാടിന്റെ കൃതജ്ഞതയോടുകൂടി ആഘോഷം സമാപിച്ചു. പിന്നീട് വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. കെ.വി അലക്സ്, ബാബു ജേക്കബ് പൊടിമറ്റം, സിജു തോമസ് , ജോസഫ് പനയ്ക്കല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല