ജര്‍മന്‍ പ്രസിഡന്റ് ക്രിസ്റ്യാന്‍ വുള്‍ഫിനെതിരെ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സ്റുട്ട്ഗാര്‍ട്ട് ജില്ലാ കോടതി സ്പെഷല്‍ പ്രോസികൂട്ടറെ ഇതിനായി നിയോഗിക്കുകയും ചെയ്തു. 2008 ല്‍ എടുത്ത സ്വകാര്യ ലോണ്‍ സംബന്ധിച്ച് ജര്‍മന്‍ പ്രസിഡന്റ് ക്രിസ്റ്യന്‍ വുള്‍ഫിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് വിവിധ കോണുകളില്‍ നിന്നുള്ള അഭിപ്രായത്തിന്റെ വെളിച്ചത്തിലാണ് അന്വേഷണം. 2008 ല്‍ വുള്‍ഫ് നീഡര്‍സാക്സണ്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് സ്വകാര്യ ഇടപാട് നടത്തിയത്.
ജര്‍മനിലെ വന്‍ വ്യവസായി ഇഗോന്‍ ഗ്രീക്കന്‍സിന്റെ ഭാര്യ നാലു ശതമാനം പലിശ നിരക്കില്‍ നല്‍കിയ പണത്തെക്കുറിച്ച് നേരത്തേ വെളിപ്പെടുത്താത്തിന് വുള്‍ഫ് ഖേദം പ്രകടിപ്പിച്ചിരുന്നു. അഞ്ചു ലക്ഷം യൂറോയാണ് (മൂന്നര കോടിരൂപ) വീടു വാങ്ങാന്‍ വായ്പ വാങ്ങിയത്. ഇതു പിന്നീട് ബാങ്ക് ലോണാക്കി മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍, ഇത്തരം വിശദീകരണങ്ങളൊന്നും തൃപ്തികരമല്ലെന്നാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.
ഗ്രീക്കന്‍സുമായി വുള്‍ഫിനുള്ള ബന്ധം കൃത്യമായി പുറത്തുപറയണമെന്ന് പലരും ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാല്‍ പ്രസിഡന്റിന്റെ പദവിക്കു കളങ്കം ചാര്‍ത്തുന്ന ഇത്തരം ആരോപണങ്ങളുടെ വെളിച്ചത്തില്‍ പ്രസിഡന്റായി തുടരാന്‍ വുള്‍ഫിന് അവകാശമില്ലെന്നും രാജിവച്ച് പുറത്തു പോകണമെന്നും ഒരു കൂട്ടര്‍ വാദിക്കുന്നു. 2010 ജൂണിലാണ് വുള്‍ഫ് ജര്‍മനിയുടെ 10-ാമത്തെ പ്രസിഡന്റായി അധികാരമേറ്റത്. ഭരണപ്രതിപക്ഷ ഭേദമെന്യേ ഉയര്‍ത്തിയിരിയ്ക്കുന്ന വാദം പ്രസിഡന്റിന്റെ രാജിയില്‍ കലാശിച്ചേക്കാന്‍ ഇടയുണ്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല