സ്വന്തം ലേഖകന്‍: ‘ഇനി ഞാനായിട്ട് കളിച്ചില്ലെന്ന് വേണ്ട,’ അവസാനം ജിമിക്കി കമ്മലിനൊപ്പം ചുവടുവച്ച് മോഹന്‍ലാലും, തരംഗമായി വീഡിയോ. ലാല്‍ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനം ലോകമെമ്പാടുമുള്ള മലയാളികള്‍ ഏറ്റെടുക്കുകയും പാട്ടിനൊപ്പം ചുവടുവക്കുന്ന നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയും ചെയ്തിരുന്നു.
ഗാനത്തിന്റെ ഈണം അങ്ങ് ബിബിസി വരെ ഏറ്റെടുത്തതും വാര്‍ത്തയായി. കഴിഞ്ഞ ദിവസം ജിമിക്കി കമ്മല്‍ ഗാനത്തോടൊപ്പം ചുവടുവെച്ച് മോഹന്‍ലാലിന്റെ മകന്‍ പ്രണവും തരംഗമായി. ജിത്തു ജോസഫിന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു പ്രണവിന്റെ പ്രകടനം.
എന്നാല്‍ മോഹന്‍ലാല്‍ മാത്രം ഇതുവരെ പാട്ടിനൊപ്പം ചുവടുവച്ചിരുന്നില്ല. എന്നാല്‍ ഒടുവില്‍ മോഹന്‍ലാലും ജിമ്മിക്കി കമ്മലിനായി നൃത്തം ചെയ്തിരിക്കുകയാണ്. സിനിമയില്‍ ഗാനത്തിന് ചുവടുവെച്ച പല താരങ്ങളും മോഹന്‍ലാലിനോടൊപ്പം നൃത്തം ചെയ്യുന്നുണ്ട്.
ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ലോകമൊന്നടങ്കം പാടിയ ജിമ്മിക്കി കമ്മലിന് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്.വിനീത് ശ്രീനിവാസനും രജ്ഞിത്ത് ഉണ്ണിയുമാണ് ശബ്ദം നല്‍കിയിരിക്കുന്നത്. പ്രൊഫസ്രര്‍ മൈക്കിള്‍ ഇടിക്കുളയെന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. അങ്കമാലി ഡയറീസിലൂടെ സിനിമയിലെത്തിയ അന്നാ രേഷ്മ രാജനാണ് ചിത്ത്രതിലെ നായിക. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ബെന്നി പി നായരമ്പലം രചന നിര്‍വഹിച്ചിരിക്കുന്നു. വിഷ്ണു ശര്‍മ്മയാണ് ക്യാമറ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല