1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2012

ജീവിതത്തിന്റെ കറുത്ത സത്യങ്ങള്‍ വെളിപ്പെടുത്തി ‘എന്റെ’ പ്രദര്‍ശനത്തിന് സജ്ജമായി. മനുഷ്യക്കച്ചവടത്തിന്റെ ക്രൂരമുഖം അനാവരണം ചെയ്യുന്ന ചിത്രം ഒരേ സമയം മലയാളത്തിലും തെലുങ്കിലുമായാണ് ചിത്രീകരിച്ചത്. രാജേഷ് ടച്ച്‌റിവര്‍ ആണ് സംവിധായകന്‍.

ആന്ധപ്രദേശില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളാണ് സിനിമയായി എത്തുന്നത്. ഇതിലെ സംഭവങ്ങളെല്ലാം യഥാര്‍ഥമാണെന്ന് സംവിധായകന്‍ രാജേഷ് പറയുന്നു. രാജേഷിന്റെ ഭാര്യയും സാമൂഹിക പ്രവര്‍ത്തകയുമായ സുനിത കൃഷ്ണന്റെ പൂര്‍ണ പിന്തുണ സിനിമയ്ക്ക് കരുത്തു നല്‍കിയിട്ടുണ്ട്. നിരാലംബരായ പെണ്‍കുട്ടികള്‍ക്ക് അഭയമൊരുക്കുന്ന പ്രജ്വല എന്ന സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയാണ് സുനിത.

തമിഴ്‌നാടിന്റെയും കേരളത്തിന്റെയും അതിര്‍ത്തി ഗ്രാമത്തിന്റെ കഥ കൂടിയാണിത്. ലൈംഗികചൂഷണത്തിലേക്ക് നയിക്കപ്പെടുന്ന മനുഷ്യരുടെ കഥ പറയുന്ന ചിത്രം തെലുങ്കില്‍ ‘പ്രത്യയ’ എന്ന പേരിലാണ് എത്തുന്നത്. പുതുമുഖം അഞ്ജലി പാട്ടീലാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായകന്‍ മലയാള നടന്‍ സിദ്ദിഖ്.

ലക്ഷ്മി മേനോന്‍, നീനാകുറുപ്പ്, അനൂപ് അരവിന്ദ്, സുനില്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.