ഭൂമിയിലെ തന്നെ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍ താനായിരിക്കുമെന്ന് ഇപ്പോള്‍ ബോളിവുഡിന്‍റെ കിങ് ഷാരുഖ് ഖാന്‍ കരുതുന്നുണ്ടാവും. തന്‍റെ പുതിയ ചിത്രം രാ.വണ്‍ കലക്ഷന്‍ റെക്കോഡുകളെല്ലാം തകര്‍ക്കണമെന്നാണ് ഷാരുഖിന്‍റെ മോഹം. അതിനായി അസാധ്യമെന്നു തോന്നുന്ന കാര്യങ്ങള്‍ പോലും ഷാരുഖ് ചെയ്യും. രാ.വണില്‍ ഇതാ യെന്തിരനും എത്തുന്നു. അതെ, അസുഖബാധിതനായി സിനിമയ്ക്കു കട്ട് പറഞ്ഞിരുന്ന സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്, ഷാരുഖ് ചിത്രത്തില്‍ അഭിനയിക്കുന്നു, ചിട്ടിയായി.
സുഭാഷ് ഘായുടെ വിസ്ലിങ് വുഡ്സ് സ്റ്റുഡിയോയിലെ ലൊക്കേഷനിലേക്ക് ഞായറാഴ്ച രാവിലെ തന്നെ രജനി എത്തി. രജനിയുടെ രോഗാവസ്ഥ കണക്കിലെടുത്ത് ഹൈദ്രാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ ഷൂട്ടിങ് നടത്തി, ക്ലോസ് അപ് ഷോട്ടുകളില്‍ അഭിനയിപ്പിച്ചാല്‍ മതിയെന്നായിരുന്നു തീരുമാനം. എന്നാല്‍ ഇത് സമ്മതിച്ചുകൊടുക്കാന്‍ രജനി തയാറായില്ല. നവംബര്‍ വരെയെങ്കിലും വിശ്രമം പറഞ്ഞിരുന്നത് കണക്കാക്കാതെ ലൊക്കേഷനിലേക്ക് എത്തുകയായിരുന്നു സൂപ്പര്‍സ്റ്റാര്‍ എന്ന് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇതേക്കുറിച്ചു പ്രതികരിക്കാന്‍ രാ.വണ്‍ ടീം തയാറായിട്ടില്ല. ഓസ്കര്‍ ജേതാവായ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടിയാണ് രജനിയുടെ വിസിറ്റ് കണ്‍ഫേം ചെയ്തത്. രജനി സാര്‍ രാ.വണിന്‍റെ ഭാഗമാകുന്നതില്‍ സന്തോഷിക്കുന്നു. സൂപ്പര്‍ സ്റ്റാറുകളായ രജനിയേയും ഷാരുഖിനേയും ഒരു ഫ്രെയ്മില്‍ ഒന്നിച്ചു കാണുന്നതുപോലെ സന്തോഷം വേറെയില്ലെന്നും റസൂല്‍ പറയുന്നു. രജനി കൂടിയെത്തിയ സ്ഥിതിക്ക് പടം വിജയിക്കുമെന്നു തന്നെ ഉറപ്പിച്ചിരിക്കുകയാണ് ഷാരുഖ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല