സ്വന്തം ലേഖകന്‍: അന്തരീക്ഷ മലിനീകരണം കൈവിട്ടതിനെ തുടര്‍ന്ന് ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയില്‍ പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മലിനീകരണത്തിന് കാരണമാകുന്ന 900 ത്തിലധികം വ്യവസായ ശാലകള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ സര്‍ക്കാര്‍ നിദ്ദേശിച്ചിട്ടുണ്ട്.
ഒപ്പം, തലസ്ഥാനത്തെ 1.7 മില്ല്യണ്‍ കാറുകളില്‍ 40 ശതമാനവും നിരത്തില്‍ ഇറക്കുന്നതിന് വിലക്കുണ്ട്. ഇത് രണ്ടാം തവണയാണ് രൂക്ഷമായ അന്തരീക്ഷ മലിനീകരണം ചിലിയില്‍ പാരിസ്ഥിതിക അടിയന്തരാവസ്ഥക്ക് കാരണമാകുന്നത്.
കഴിഞ്ഞ നാല്‍പത് വര്‍ഷത്തിനിടെ ഏറ്റവും രൂക്ഷമായ കാലാവസ്ഥ മലിനീകരണമാണ് ഇപ്പോള്‍ നേരിടുന്നതെന്ന് ചിലി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. അതോടൊപ്പം മലിനീകരണ പ്രശ്‌നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും മന്ത്രാലയം വിശദീകരിച്ചു. മലിനീകരണത്തിന്റെ തോതില്‍ മാറ്റം ഉണ്ടാകുന്നത് വരെ പാരിസ്ഥിതിക അടിയന്തരാവസ്ഥ തുടരുമെന്നാണ് സൂചന.
കോപ അമേരിക്ക ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ആതിഥ്യമരുളുന്ന ചിലിയില്‍ കോപ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തന്നെയാണ് അന്തരീക്ഷ മലിനീകരണം പെട്ടന്ന് വര്‍ദ്ധിക്കാന്‍ കാരണമെന്ന് പരിസ്ഥിതി വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ചിലി ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല