ലോകകപ്പ് മത്സരങ്ങള്‍ക്ക് മുന്നോടിയായി താരങ്ങള്‍ അവരുടെ രാജ്യത്തിന്റെ ദേശീയഗാനം ആലപിക്കുമ്പോള്‍ കൂടെ പാടുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ദേശസ്‌നേഹത്തിന്റെ പരസ്യമായ വിളംബരവും മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനവുമാണത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ മത്സരങ്ങള്‍ക്ക് മുന്‍പ് ദേശീയ ഗാനം ആലപിക്കുമ്പോള്‍ മോര്‍ഗന്‍ പാടാറില്ല. മൗനം പാലിച്ച് നില്‍ക്കാറാണ് പതിവ്. ഇതിന് കാരണം എന്തായിരിക്കും ?
ഇംഗ്ലണ്ട് നായകന്റെ ദേശസ്‌നേഹം പലരും ചോദ്യം ചെയ്തു. അയര്‍ലന്‍ഡുകാരനായ മോര്‍ഗന് രാജ്ഞിയോട് വിയോജിപ്പുണ്ടെന്നും അതിനാലാണ് ദേശീയഗാനം പാടാത്തതെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ കാരണമെന്താണെന്ന് മോര്‍ഗന്റെ മെന്ററോട് ചോദിച്ചാല്‍ ഇതായിരിക്കും മറുപടി – മോര്‍ഗന് ക്യാമറയ്ക്ക് മുന്നില്‍ പാടാന്‍ ചമ്മലാണ്.
മോര്‍ഗന്‍ ദേശീയഗാനം പാടാത്തത് വിവാദമായപ്പോള്‍ ഇത് വിശദീകരിക്കാനായി വാര്‍ത്താ സമ്മേളനം വിളിക്കേണ്ടി വന്നു. അത് വളരെ പഴയതും വ്യക്തിപരവുമായ ഒരു കാരണമാണെന്നും, താന്‍ ഐറിഷ് ദേശിയഗാനവും പാടാറില്ലെന്നും മോര്‍ഗന്‍ പറഞ്ഞു. ഇതുവരെ ഞാന്‍ മത്സരങ്ങള്‍ക്ക് മുന്‍പായി അയര്‍ലന്‍ഡിന്റെയോ ഇംഗ്ലണ്ടിന്റെയോ ദേശീയഗാനം പാടിയിട്ടില്ല. അതെന്റെ ഇംഗ്ലീഷ് ക്രിക്കറ്ററെന്ന നിലയിലുള്ള അഭിമാനത്തെ കുറച്ചിട്ടില്ലെന്നും മോര്‍ഗന്‍ പറഞ്ഞു. ലോകകപ്പ് ടീമിന്റെ നായകന്‍ എന്ന നിലയില്‍ എനിക്ക് ഏറ്റവും അഭിമാനമുണ്ടെന്നും മോര്‍ഗന്‍ പറഞ്ഞു.
മോര്‍ഗന്‍ പഠിച്ച സ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന കെവിന്‍ ജെന്നിംഗ്‌സും മോര്‍ഗനെക്കുറിച്ച് പറയാനുള്ളത് ഇത് തന്നൊയാണ്. ‘നാണംകുണുങ്ങിയായിരുന്നു മോര്‍ഗന്‍. ആ സാഹചര്യത്തില്‍ പാടുന്നത് അവനെ സെല്‍ഫ് കോണ്‍ഷ്യസാക്കും. അത്രക്ക് ലളിതമാണ് കാര്യങ്ങള്‍. അവന്‍ സ്‌കൂള്‍ കൊയര്‍ ടീമിലും സ്വാഭാവികമായി ഉണ്ടായിരുന്നില്ല’.
11 വയസ്സുമുതല്‍ എനിക്ക് മോര്‍ഗനെ അറിയാം. ശാന്ത സ്വഭാവക്കാരനായിരുന്നു അവന്‍. അവന് ആകെ ആത്മവിശ്വാസമുണ്ടായിരുന്നത് ബാറ്റ് കൈയില്‍ എടുക്കുമ്പോള്‍ മാത്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇയോന്‍ മോര്‍ഗന്‍ ദേശീയ ഗാനം പാടാത്തതിനെ ചൊല്ലി ട്വിറ്ററില്‍ വാക് യുദ്ധം തന്നെ നടന്നു. ഒരു വിഭാഗം മോര്‍ഗനെ അനുകൂലിച്ചപ്പോള്‍ മറുവിഭാഗം മോര്‍ഗനെ എതിര്‍ത്തു. അനുകൂലിച്ചവര്‍ക്കും എതിര്‍ത്തവര്‍ക്കും ഒന്നുമാത്രം അറിയില്ലായിരുന്നു. മോര്‍ഗന്‍ എന്തുകൊണ്ട് ദേശീയഗാനം പാടുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല