ടോമി അടാട്ട്: സുവിശേഷമാകുവാനും സുവിശേഷമേകുവാനും വിളിക്കപെട്ടവനാണ് ഓരോ ക്രൈസ്തവനും. ബൈബിൾ അധിഷ്ഠിതമായ ഒരു ജീവിതശൈലി രൂപപ്പെടുത്തിയെടുക്കുന്നതിലും അതിലൂടെ വ്യക്തികളെ സഭയ്ക്കും സമൂഹത്തിനും അഭിമാനിക്കാവുന്ന തരത്തിൽ വളർത്തിയെടുക്കുന്നതിലും നമ്മുക്ക് നിർണ്ണായകമായ പങ്കു വഹിക്കാനുണ്ട്. അത്തരത്തിൽ ദൈവജനത്തെ രൂപപെടുത്തിയെടുക്കുന്നതിൽ രൂപതയിലെ ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് നടത്തികൊണ്ടിരുന്നത്.
കോവിഡ് പിടിയിൽ നാം വീടുകളിലേക്ക് ഒതുങ്ങിയപ്പോൾ കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തിയെടുക്കുന്നതിനായി ഓൺലൈൻ ബൈബിൾ കലോത്സവം നടത്തുകയുണ്ടായി. കുട്ടികൾ കൂടുതലായി ബൈബിൾ പഠിക്കുക എന്ന ലക്ഷ്യത്തോടെ സുവാറ ബൈബിൾ ക്വിസ് എന്ന പേരിൽ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. മത്സരങ്ങളിലെ പങ്കാളിത്തം കൊണ്ട് വളരെയേറെ ജനശ്രദ്ധ നേടിയ മത്സരങ്ങളായിരുന്നു ഇവയൊക്ക . മത്സര വിജയികളെ പ്രഖ്യാപിച്ചിരുന്നെങ്കിലും ലോക്ക് ഡൗൺ റെസ്ട്രിക്‌ഷൻ കാരണം സമ്മാനങ്ങൾ വിതരണം ചെയ്യാൻ സാധിച്ചിരുന്നില്ല.
ഇന്നലെ ബിർമിങ്ങ്ഹാം ഔർ ലേഡി ഓഫ് ദി റോസറി & സെന്റ് തെരേസ കത്തോലിക് ചർച്ചിൽ വച്ച് വിശ്വാസസമൂഹത്തെ സാക്ഷിയാക്കി മത്സരാർത്ഥികൾക്ക് രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും ബൈബിൾ അപ്പസ്റ്റോലറ്റ് ഡയറക്ടർ ജോർജ് എട്ടുപറയിൽ അച്ചൻ ആശംസകൾ പറയുകയും ചെയ്തു. ബൈബിൾ അപ്പസ്റ്റലേറ്റ് രൂപത കോ ഓർഡിനേറ്റർ ആന്റണി മാത്യു കഴിഞ്ഞകാലങ്ങളിലെ പ്രവർത്തനങ്ങളുടെ ചെറുവിവരണം നൽകി.ജോൺ കുരിയൻ ഏവർക്കും സ്വാഗതം ആശംസിക്കുകയും റോമിൽസ് മാത്യു ഏവർക്കും നന്ദി അർപ്പിക്കുകയും ചെയ്തു.
കഴിഞ്ഞവർഷം നടത്തപ്പെട്ട രൂപത ബൈബിൾ കലോത്സവം , സുവാറ ഓൺലൈൻ ബൈബിൾ ക്വിസ് , നസ്രാണി ചരിത്ര പഠന മത്സരം എന്നീ മത്സരങ്ങളിലെ വിജയികൾക്കാണ് ഇന്നലെ സമ്മാനങ്ങൾ വിതരണം ചെയ്തത് . ബൈബിൾ അപ്പസ്റ്റലേറ്റ് നടത്തിയ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് ‘സുവാറ ബൈബിൾ ക്വിസ്’ എന്ന് പേര് നിർദേശിച്ച റോസ് ജിമ്മിച്ചനും നസ്രാണി ചരിത്ര പഠന മത്സരത്തിന്റെ കവർ ഫോട്ടോ മത്സരത്തിൽ വിജയിച്ച ജോബിൻ ജോർജിനും കുടുംബത്തിനും പ്രസ്തുത സമ്മേളനത്തിൽ അവാർഡുകൾ നൽകി . ബൈബിൾ കലോത്സവ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി പ്രെസ്റ്റൻ റീജിയനും രണ്ടാം സ്ഥാനം കരസ്ഥമാക്കി കെയിംബ്രിഡ്ജ് റീജിയനും എവർ റോളിങ്ങ് ട്രോഫി കരസ്ഥമാക്കി.
പ്രസ്‌തുത സമ്മേളനത്തിൽ വച്ച് ബൈബിൾ അപ്പസ്റ്റോലറ്റിന്റെ പുതിയ ലോഗോ അഭിവന്ദ്യ പിതാവ് ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു .ലോകത്തിനായി നൽകപ്പെട്ട വചനം, നമ്മൾ സ്രവിക്കുകയും, ഇരു കൈകളും നീട്ടി ഉള്ളിൽ സ്വീകരിച്ച് ജീവിതത്തിൽ പ്രാവർത്തീകമാക്കി വചന പ്രഘോഷിക്കുമ്പോൾ നാം ദൈവത്തൊട് ഒന്നായി തീരും.സുവിശേഷം പ്രഘോഷിക്കുവാനും അത് ജീവിതത്തിൽ പ്രവർത്തികമാക്കുവാനുമാണ് നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് ഓർമ്മിപ്പിക്കുകയാണ് ഈ ലോഗോ.
ലോഗോ ഡിസൈൻ ചെയ്തത് കമ്മിഷൻ അംഗമായ സുദീപ് ജോസഫ് ആണ്. ബൈബിൾ അപ്പസ്റ്റോലറ്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് രൂപതയിലെ ഓരോ റീജിയനിൽനിന്നും തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്ന രണ്ടുപേരടങ്ങുന്ന പതിനാറ് അംഗങ്ങങ്ങൾ ഉൾപ്പെടുന്ന കമ്മീഷൻ മെമ്പേഴ്‌സ് ആണ്. ബൈബിൾ അപ്പസ്റ്റോലെറ്റിന്റെ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി ഓരോ മിഷനിൽ നിന്നും ഓരോ മിഷൻ കോ ഓർഡിനേറ്റേഴ്‌സ് കമ്മിഷൻ മെമ്പേഴ്സിനോട് ചേർന്ന് പ്രവർത്തിക്കുന്നു. കൂടുതൽ ഫോട്ടോകൾ കാണുന്നതിനായി ബൈബിൾ അപ്പസ്റ്റോലറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല