ഫാ. ടോമി അടാട്ട്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ സെമി ഫൈനൽ മത്സരങ്ങൾ ഈ ശനിയാഴ്ച ആരംഭിക്കുകയാണ്. ആദ്യ റൗണ്ട് മത്സരങ്ങൾ സമാപിച്ചപ്പോൾ ഏറ്റവും കൂടുതൽ മാർക്കുകൾ നേടി മുൻനിരയിലെത്തിയത് പതിനൊന്നുപേർ. ആദ്യ റൗണ്ട് മത്സരങ്ങൾ സമാപിച്ചപ്പോൾ എട്ടുമുതൽ പത്തുവരെയുള്ള പ്രായക്കാരിലും മൂന്നുകുട്ടികൾ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയപ്പോൾ പതിനൊന്നുമുതൽ പതിമൂന്നു വയസ്സുവരെയുള്ള എയ്ജ് ഗ്രൂപ്പിൽ രണ്ടുകുട്ടികൾ മുൻ നിരയിലെത്തി.
പതിനാലുമുതൽ പതിനേഴുവരെയുള്ള ഗ്രൂപ്പിൽ ഒരു മത്സരാർത്ഥിയും മുതിർന്നവരുടെ ഗ്രൂപ്പിൽ അഞ്ച് മത്സരാത്ഥികളും മുൻ നിരയിലെത്തി. ആദ്യ റൗണ്ട് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ഓരോ എയ്ജ് ഗ്രൂപ്പിൽ നിന്നുമുള്ള അമ്പതു ശതമാനം കുട്ടികളാണ് സെമി ഫൈനൽ മത്സരങ്ങളിലേക്ക് യോഗ്യത നേടിയത്. മത്സരാർത്ഥികൾക്ക് അവരുടെ മത്സരഫലം ഇതിനോടകം അവരുടെ റെജിസ്റ്റഡ് ഈമെയിലിൽ അറിയിച്ചിട്ടുണ്ട് . സെമി ഫൈനൽ മത്സരത്തിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടുന്ന അഞ്ച് മത്സരാർത്ഥികൾ ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടും. കൂടുതൽ വിവരങ്ങൾക്കായി ബൈബിൾ അപ്പോസ്റ്റലേറ്റ് വെബ്സൈറ്റ് സന്ദർശിക്കുക http://smegbbiblekalotsavam.com/
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല