1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2021

ഫാ. ടോമി അടാട്ട്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രണ്ടാം വർഷ സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പേരുകൾ നൽകാനുള്ള അവസാന തിയതി ഒക്ടോബർ 10 ഞായറാഴ്ച സമാപിക്കും. മത്സരത്തിലെ പങ്കാളിത്തംകൊണ്ട് വലിയ ശ്രദ്ധനേടിയ മത്സരമായിരുന്നു ഒന്നാം വർഷത്തിലെ സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾ.

രണ്ടായിരത്തില്പരം കുട്ടികൾ മത്സരിച്ച യൂറോപ്പിലെത്തന്നെ ഏറ്റവും വലിയ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരമാണ് ഗ്രേറ്റ് ബ്രിട്ടൻ രൂപത വിശ്വാസപരിശീലനക്ലാസ്സുകളിലെ കുട്ടികൾക്കായി കഴിഞ്ഞ വര്ഷം സംഘടിപ്പിച്ചത് . കുട്ടികളെ ബൈബിൾ വായിക്കുകയും അതുവഴി ബൈബിൾ കൂടുതലായി പഠിക്കുകയും ചെയ്യുക എന്ന ലഷ്യത്തിലുറച്ചുനിന്നുകൊണ്ടാണ് ഈ വർഷവും മത്സരങ്ങൾ നടത്തുക.

രൂപത വിശ്വാസപരിശീലനക്ലാസ്സുകളിലെ കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തുന്ന ഈ മത്സരം മുൻ വര്ഷത്തേതുപോലെതന്നെ ഓൺലൈൻ ആയിട്ടാണ് നടത്തുക. ഈ വർഷം മുതിർന്നവർക്കും സുവാറ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കും. മുതിർന്നവരുടെ മത്സരത്തിൽ മലയാളത്തിലും ഉത്തരങ്ങൾ ചെയ്യുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട് . മത്സരങ്ങൾ ഒക്ടോബർ ഇരുപത്തിമൂന്നിന് തുടങ്ങും.സെമി ഫൈനൽ മത്സരങ്ങൾ നവംബർ ഇരുപതാംതീയതി നടത്തി ഫൈനൽ മത്സരം ഡിസംബർ പതിനൊന്നാം തിയതി ലൈവ് ആയി നടത്താവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ആദ്യ റൗണ്ട് മത്സരങ്ങൾ മൂന്ന് ആഴ്ചകളായി നടത്തി ഏറ്റവും കൂടുതൽ മാർക്കുകൾ നേടുന്ന അമ്പതുശതമാനം കുട്ടികൾ സെമി ഫൈനൽ മത്സരത്തിന് യോഗ്യതനേടും . സെമി ഫൈനൽ മത്സരത്തിൽ ഓരോ ഏജ് ഗ്രൂപ്പിൽനിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടുന്ന അഞ്ച് മത്സരാർത്ഥികൾ ഫൈനലിലേക്ക് യോഗ്യത നേടും . മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് സര്ടിഫിക്കറ്റും ക്യാഷ് പ്രൈസും . മത്സരങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനും പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനുമായി ബൈബിൾ അപ്പോസ്റ്റലേറ്റ് വെബ്സൈറ്റ് സന്ദർശിക്കുക . http://smegbbiblekalotsavam.com/

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.