1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2021

ഫാ. ടോമി അടാട്ട്: ലീഡ്സ് കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റ് മേരിസ് സീറോ മലബാർ മിഷനിലെ അംഗങ്ങളുടെ ദീർഘകാല സ്വപ്നമായിരുന്ന സ്വന്തമായൊരു ദേവാലയമെന്ന ആഗ്രഹത്തിന് നവംബർ 28 ഞായറാഴ്ച സാക്ഷാത്കാരമാകും. ഞായറാഴ്ച 10 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാന മധ്യേ സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അദ്ധ്യക്ഷൻ മാർ . ജോസഫ് സ്രാമ്പിക്കൽ ദേവാലയ ഉദ്ഘാടനം നിർവഹിക്കുകയും ഇടവകയായി ഉയർത്തുന്ന പ്രഖ്യാപനം നടത്തുകയും ചെയ്യും.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വികാരി ജനറാൾ മോൺ. ജിനോ അരിക്കാട്ടും വിവിധ മിഷനുകളുടെ ഡയറക്ടർമാരായുള്ള വൈദികർ , സന്യസ്തർ മറ്റ് അല്മായ നേതാക്കൾ തുടങ്ങിയവരും ഇടവകാംഗങ്ങൾക്കൊപ്പം തിരുകർമ്മങ്ങളിലും ദേവാലയ ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകളിലും സംബന്ധിക്കും. ഇടവകയായി ഉയർത്തപ്പെടുന്ന ദേവാലയം സെന്റ് മേരിസ് ആന്റ് സെൻറ് വിൽഫ്രഡ് സീറോ മലബാർ കാത്തലിക് ചർച്ച് എന്നാവും നാമകരണം ചെയ്യപ്പെടുക.

കഴിഞ്ഞ ആറ് വർഷങ്ങളായി ലീഡ്സ് കേന്ദ്രമായുള്ള സീറോമലബാർ സമൂഹം ഉപയോഗിച്ചിരുന്ന ദേവാലയം തന്നെയാണ് ലീഡ്സ് രൂപതയിൽ നിന്ന് വാങ്ങി സ്വന്തമാക്കിയിരിക്കുന്നത് . ലീഡ്സ് രൂപത വെസ്റ്റ് യോർക്ക് ഷെയറിലെയും നോർത്ത് യോർക്ക് ഷെയറിലെ ചില ഭാഗങ്ങളിലുമുള്ള സീറോമലബാർ കത്തോലിക്കരുടെ ആത്മീയ ആവശ്യങ്ങൾക്കായി നൽകിയ ദേവാലയത്തിൽ കഴിഞ്ഞ 6 വർഷങ്ങളായി എല്ലാ ദിവസങ്ങളിലും സിറോമലബാർ ആരാധന ക്രമത്തിലുള്ള കുർബാനയും മറ്റ് തിരു കർമ്മങ്ങളും നടന്നു വരുന്നു . 2018 ഡിസംബർ 9 -ന് സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ . ജോർജ് ആലഞ്ചേരി സെന്റ് മേരീസ് മിഷൻ പ്രഖ്യാപിച്ചതിനുശേഷമാണ് സ്വന്തമായൊരു ദേവാലയം സ്വന്തമാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്.

ഞായറാഴ്ച 10 മണിക്ക് ആചാരപരമായ പ്രദക്ഷണത്തോടെ ചടങ്ങുകളും , തിരുകർമ്മങ്ങളും ആരംഭിക്കും. ദേവാലയ ഉദ്ഘാടനത്തിനും ഇടവക പ്രഖ്യാപനത്തിനുശേഷം എല്ലാവർക്കുമായി സ്നേഹവിരുന്ന് ഒരുക്കിയിട്ടുണ്ട്. യോർക്ക്‌ ഷെയറിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിൻറെ ചിരകാല അഭിലാഷമായ ദേവാലയത്തിന്റെ ഉദ്ഘാടനത്തിൽ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് മിഷൻ ഡയറക്ടർ . ഫാദർ മാത്യു മുളയോലിൽ അഭ്യർത്ഥിച്ചു . ഇടവക പ്രഖ്യാപനത്തിനായി പള്ളി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത് . ദേവാലയ ഉദ്ഘാടനവും, തിരുകർമ്മങ്ങളും ലൈവ് ആയി സംപ്രേഷണം ചെയ്യുന്നതാണ്. ലൈവ് സംപ്രേഷണം കാണുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

https://youtu.be/AqCBSGtf9xg
facebook.com/vsquaretvuk
https://www.vsquaretv.com/

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.