ഫാ: ടോമി അടാട്ട് (പ്രെസ്റ്റൻ): ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വനിതാ ഫോറം വാർഷിക സമ്മേളനം സൂം മീറ്റിങ്ങിലൂടെ സംഘടിപ്പിച്ചു . കഴിഞ്ഞ വർഷം ബിർമിംഗ് ഹാമിൽ നടന്ന ടോട്ട പുൽക്രാ വാർഷിക സമ്മേളനത്തിന് തുടർച്ചയായി സൂമിൽ സംഘടിപ്പിച്ച ഈ വർഷത്തെ മീറ്റിങ് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്തു.
സുവിശേഷത്തിൽ സ്ത്രീകളുടെ സാന്നിധ്യം ഏറെ വലുതാണ് .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ സ്ത്രീകളും അവരുടെ ദൗത്യം തിരിച്ചറിയണം . സമ്പൂർണ്ണ സൗന്ദര്യമായ പരിശുദ്ധ അമ്മയുമായി ബന്ധപ്പെടുത്തി ഈ വർഷവും തോത്താ പുൽക്രാ എന്ന പേര് തന്നെയാണ് വാർഷിക സമ്മേളനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത് .ദൈവം സംപൂർണ്ണ സൗന്ദര്യമാണ് , ആ സൗന്ദര്യം ഒരു മനുഷ്യ സ്ത്രീയിൽ നിറയുമ്പോൾ ആണ് ഒരു സൃഷ്ടി ആയ മറിയവും സമ്പൂർണ്ണ സൗന്ദര്യമായി മാറുന്നത് . പരിശുദ്ധ അമ്മയുടെ ലഭിച്ച ഈ വിശുദ്ധി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലും നമ്മൾ ആയിരിക്കുന്ന പ്രവർത്തന മണ്ഡലങ്ങളിലും വ്യാപാരിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം വിമൻസ് ഫോറം ഏറ്റെടുക്കണം എന്ന് മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടന സമ്മേളനത്തിൽ പറഞ്ഞു.
രൂപത കുടുംബ കൂട്ടായ്മ വർഷമായി ആചരിക്കുന്ന ഈ വർഷം രൂപതയോടൊന്നു ചേർന്ന് കുടുംബ കൂട്ടായ്മകളിൽ പങ്കെടുക്കുകയും അതിനു നേതൃത്വം കൊടുത്തും കൂടുതൽ ഊർജ്വ സ്വലതയോടെ മുൻപോട്ടു പോകുവാൻ വിമൻസ് ഫോറത്തിന് കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു . വിമൻസ് ഫോറം ദേശീയ പ്രസിഡന്റ് ജോളി മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സി ആൻ മരിയ എസ് എച്ച് മുഖ്യ പ്രഭാഷണം നടത്തി . വിമൻസ് ഫോറം ഡയറക്ടർ ഫാ. ജോസ് അഞ്ചാനിക്കൽ , അനിമേറ്റർ സി. കുസുമം എസ് എച്ച് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി .ഫാ. ഫാൻസ്വാ പത്തിൽ ആമുഖമായുള്ള നിർദേശങ്ങൾ നൽകി.
സമ്മേളനത്തോടനുബന്ധിച്ച് വനിതാ ഫോറത്തിനായി തയ്യാറാക്കിയ പുതിയ ആന്തം മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു . സോണിയ ജോണി സ്വാഗതവും ,ഷൈനി സാബു റിപ്പോർട്ടും അവതരിപ്പിച്ചു . മിനി ജോണി , റൂബി ജോബി എന്നിവരുടെ സംഗീതാലാപനവും ചടങ്ങുകൾക്ക് മാറ്റ് കൂട്ടി .റീജിയണൽ റിപ്പോർട്ടുകൾ , കഴിഞ്ഞ വർഷത്തെ ടോട്ട പുൽ ക്രാ റിപ്പോർട്ട് എന്നിവയും അവതരിപ്പിച്ചു . ഡോ . മിനി നെൽസൺ ആയിരുന്നു സമ്മേളനത്തിന്റെ മാസ്റ്റെർ ഓഫ് സെറിമണീസ് . ഓമന ലിജോ സമ്മേളനത്തിന് നന്ദി അർപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല