ഇംഗ്ലിഷ് പ്രിമിയര്‍ ലീഗില്‍ ചെല്‍സിക്കു ജയം. എതിരില്ലാത്ത ഒരു ഗോളിനു സ്റ്റോക്ക് സിറ്റിയെ തോല്‍പ്പിച്ചു. 68-ാം മിനിറ്റില്‍ ദിദിയര്‍ ഡ്രോഗ്ബയാണു ചെല്‍സിയുടെ വിജയ ഗോള്‍ നേടിയത്. 28 മത്സരങ്ങളില്‍ നിന്നു 49 പോയിന്‍റുമായി ചെല്‍സി ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തില്‍ സണ്ടര്‍ലാന്‍ഡ് ലിവര്‍പൂളിനെ തോല്‍പ്പിച്ചു. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ജയം. 56-ാം മിനിറ്റില്‍ നിക്കോളസ് ബെന്‍റ്നര്‍ ആണു സണ്ടര്‍ലാന്‍ഡിനു വേണ്ടി ഗോള്‍ നേടിയത്.
66 പോയിന്‍റുമായി മാഞ്ചെസ്റ്റര്‍ സിറ്റിയാണു ലീഗില്‍ ഒന്നാം സ്ഥാനത്ത്. 64 പോയിന്‍റുമായി മാഞ്ചെസ്റ്റര്‍ യുനൈറ്റഡ് തൊട്ടുപിന്നിലുണ്ട്. മൂന്നാം സ്ഥാനത്തുള്ള ടോട്ടണ്‍ഹാമിനു 53 പോയിന്‍റാണ് ഉള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല