ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ബ്ളാക്ബേണിനെ 3-2 ന് പരാജയപ്പെടുത്തി. ലിവര്‍പൂളിനു വേണ്ടി ആദ്യ ഗോള്‍ നേടിയത് പന്ത്രണ്ടാം മിനിറ്റില്‍ മാക്സി റോഡ്രിഗസാണ്. തുടര്‍ന്ന് പതിനാറാം മിനിറ്റിലും റോഡ്രിഗ്സ് രണ്ടാം ഗോളും നേടി.
ഇഞ്ചുറി ടൈമില്‍ ആന്‍ഡി കാരളിന്റെ മികച്ച ഹെഡ്ഡറിലൂടെ ലിവര്‍പൂള്‍ മൂന്നാം ഗോള്‍ നേടി പട്ടിക പൂര്‍ത്തിയാക്കി. 36, 61 മിനിറ്റുകളില്‍ അയീഗ്ബെനി യാക്കുബുവാണ് ബ്ളാക്ബേണിനുവേണ്ടി രണ്ടു ഗോളുകള്‍ളും സ്വന്തമാക്കി.
ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റര്‍ യുണൈറ്റഡിനു 32 മത്സരങ്ങളില്‍ നിന്നായി 79 പോയിന്റും മാഞ്ചസ്റര്‍ സിറ്റിക്ക് അത്രതന്നെ മത്സരങ്ങളില്‍നിന്നായി 71 പോയിന്റും മൂന്നാം സ്ഥാനത്ത് 61 പോയിന്റുമായി ആഴ്സണലും തുടരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല