2016 മുതല്‍ മൂന്ന് വര്‍ഷത്തേക്ക് പ്രീമിയല്‍ ലീഗ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യാനുള്ള അവകാശം സ്‌കൈ, ബിടി സ്‌പോര്‍ട്ട് എന്നീ ചാനലുകള്‍ നേടി. മുന്‍ കരാറുകളെക്കാള്‍ 71 ശതമാനം തുക അധികം നല്‍കിയാണ് ഇത്തവണ സംപ്രേഷണാവകാശം നേടിയിരിക്കുന്നത്. സ്‌കൈ 4.176 ബില്യണ്‍ പൗണ്ടും ബിി 960 മില്യണ്‍ പൗണ്ടും നല്‍കി. ആകെ 5.136 ബില്യണ്‍ പൗണ്ട്.
നിലവില്‍ ബിടി സ്‌പോര്‍ട്ടിനുള്ളത് ശനിയാഴ്ച്ചത്തെ ലഞ്ച് ടൈം സ്ലോട്ടാണ്. 2016 മുതല്‍ ഇവര്‍ക്ക് ശനിയാഴ്ച്ച ഈവനിംഗ് സ്ലോട്ട് ലഭിക്കും.
മറ്റുള്ള ക്ലബ് ഫുട്‌ബോളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രീമിയര്‍ ലീഗിന്റെ പ്രാദേശിക ടെലിവിഷന്‍ സംപ്രേഷണത്തിനുള്ള വരുമാനം വളരെ അധികം ഉയരത്തിലാണ്. ഇപ്പോള്‍ പ്രാദേശീക സംപ്രേഷണാവകാശം മാത്രമെ വിറ്റിട്ടുള്ളു. ഇനി രാജ്യാന്തര സംപ്രേഷണത്തിനുള്ള അവകാശങ്ങള്‍ വില്‍ക്കാനിരിക്കുന്നതെയുള്ളു. ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് വന്‍ സ്വീകാര്യതയുണ്ട്.
ബിടി സ്‌പോര്‍ട്ട് 42 മത്സരങ്ങളും സ്‌കൈ 126 മത്സരങ്ങളും തല്‍സമയം സംപ്രേഷണം ചെയ്യും. ടെലിവിഷന്‍ സംപ്രേഷണാവകാശം വിറ്റ് കിട്ടുന്ന പണത്തിന്റെ ഒരു ഭാഗം ക്ലബുകള്‍ക്ക് തുല്യമായി വീതിച്ചു നല്‍കും. 25 ശതമാനം ലീഗിന്റെ ഫൈനല്‍ പൊസിഷനില്‍ എത്തുന്ന ടീമുകള്‍ക്കാണ് നല്‍കുന്നത്. ഏറ്റവും താഴെയുള്ള ഒരു പ്രീമിയര്‍ ലീഗ് ടീമിന് 99 മില്യണ്‍ പൗണ്ടും മുകളിലുള്ള ടീമിന് 156 മില്യണ്‍ പൗണ്ടും ലഭിക്കുമെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല