പ്രഥമ ഇരവിപേരൂര്‍ സംഗമം സോര്‍സെറ്റിലെ ബാര്‍ട്ടണ്‍ ക്യാമ്പില്‍ ആവേശകരമായി പര്യവസാനിച്ചു. ഔദ്യോഗികമായി ശനിയാഴ്ചയും ഞായറാഴ്ചയുമായിട്ടാണ് പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും വെള്ളിയാഴ്ചതന്നെ ചെക്ക് ഇന്‍ സൗകര്യവും ഭക്ഷണവും ക്രമീകരിച്ചിരുന്നതിനാല്‍ ഒട്ടുമിക്ക കുടുംബങ്ങളും വെള്ളിയാഴ്ച വൈകിട്ടുതന്നെ എത്തിച്ചേര്‍ന്നിരുന്നു.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലാണ് ഇരവിപേരൂര്‍ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ യുകെയിലേക്കുള്ള കിടിയേറ്റം ആരംഭിച്ചിരുന്നെങ്കിലും ഒരു ഒത്തുചേരലിന് ഇതുവരെ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ആദ്യ കൂട്ടായ്മ വിജയിപ്പിക്കുന്നതിനുള്ള ഉത്സാഹം ഇതില്‍ സംബന്ധിച്ച എല്ലാവരിലും വളരെ പ്രകടമായിരുന്നു.
ശനിയാഴ്ച വൈകിട്ട് നടന്ന മീറ്റിംഗില്‍ വച്ച് നാട്ടില്‍നിന്നും എത്തിച്ചേര്‍ന്ന മാതാപിതാക്കള്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും രസകരമായ അനേകം പരി#ാപടികളില്‍ എല്ലാവരും സംബന്ധിക്കുകയും തങ്ങളുടെ ആദ്യസംഗമം ഒരു നവ്യാനുഭവമായി മാറ്റുകയും ചെയ്തു. അടുത്തവര്‍ഷത്തെ സംഗമം നടത്തുന്നതിന് സജി ഏബ്രഹാം (ന്യൂകാസില്‍), ബിജു ആന്‍ഡ്രൂസ് (ബ്ലാക്ക്പൂള്‍) എന്നിവരെ കോ-ഓര്‍ഡിനേറ്റര്‍മാരായി തെരഞ്ഞെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല