സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ പ്രസിഡന്റ് തയ്യിപ് ഏര്‍ദോഗന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു. പ്രസിഡന്റായി രണ്ടാംവട്ടവും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്തിന് പിന്നാലെയാണ് എര്‍ദോഗാന്‍ കാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിച്ചത്. 26 അംഗ മന്ത്രിസഭാ 16 ആയി ചുരുക്കിയാണ് ഏര്‍ദോഗന്റെ പ്രഖ്യാപനം.
ഫുവാത് ഒക്ടെയാണ് പുതിയ വൈസ് പ്രസിഡന്റ്. മുന്‍ ഊര്‍ജ മന്ത്രിയും തന്റെ മരുമകനുമായ ബെറാത് അല്‍ബയ്‌റാക്കിനെ ധനമന്ത്രിയായി ഏര്‍ദോഗന്‍ നിയമിച്ചു. പ്രതിരോധ മന്ത്രിയായി ജനറല്‍ ഹുലുസി അകര്‍, വിദേശകാര്യമന്ത്രിയായി മെവ്‌ലുത് കവുസോഗ്ലു, നീതിന്യായ മന്ത്രിയായി അബ്ദുല്‍ ഹമിത് ഗുലിനെയും എന്നിവരെ നിലനിര്‍ത്തി.
ജനാധിപത്യ തുര്‍ക്കിയില്‍ പ്രസിഡന്റിന്റെ അധികാരങ്ങള്‍ ഇരട്ടിയാക്കിയ ഭരണഘടനാഭേദഗതിക്കു ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ ജയിച്ചാണ് വീണ്ടും ഏര്‍ദോഗന്‍ അധികാരമേറ്റത്. തീവ്രവാദവും സാമ്പത്തിക പ്രതിസന്ധിയുമായിരുന്നു ഏര്‍ദോഗന്‍ ഉയര്‍ത്തി പിടിച്ച വിഷയങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല