സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂനിയനില്‍ തുര്‍ക്കിക്ക് അംഗത്വം നല്‍കിയില്ലെങ്കില്‍ അഭയാര്‍ഥികളെ യൂറോപ്പിലേക്ക് തള്ളിവിടും, ഭീഷണിയുമായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍. തുര്‍ക്കിയുടെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം സംബന്ധിച്ച ചര്‍ച്ച എത്രയും വേഗം പുനരാരംഭിച്ചില്ലെങ്കില്‍ അഭയാര്‍ഥികള്‍ക്ക് യൂറോപ്പിലേക്കുള്ള കവാടം തുറന്നുകൊടുക്കുമെന്നാണ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ മുന്നറിയിപ്പ്. ഇസ്തംബൂളില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭയാര്‍ഥി പ്രവാഹം തടയുന്നതിന് അഭയാര്‍ഥികളെ തുര്‍ക്കി തിരികെ സ്വീകരിക്കണമെന്നു യൂറോപ്യന്‍ യൂനിയന്‍ അഭ്യര്‍ഥിച്ചിരുന്നു. പകരം തുര്‍ക്കിക്ക് യൂനിയന്‍ പൗരത്വം അനുവദിക്കുമെന്നും വിസയില്ലാതെ ഈ രാജ്യങ്ങളിലേക്ക് തുര്‍ക്കി പൗരന്മാര്‍ക്ക് സന്ദര്‍ശനം അനുവദിക്കുമെന്നും ഇ.യു അറിയിച്ചിരുന്നു.
എന്നാല്‍, കരാറിന്റെ ഭാഗമായി തുര്‍ക്കി അഭയാര്‍ഥികളെ സ്വീകരിച്ചെങ്കിലും ഇയു ഇതുവരെ അംഗത്വ ചര്‍ച്ചകള്‍ പുനരാരംഭിച്ചിട്ടില്ല. തുടര്‍ന്നാണ് ഭീഷണിയുമായി ഉര്‍ദുഗാന്‍ രംഗത്തത്തെിയത്. നിലവില്‍ തുര്‍ക്കിയില്‍ തമ്പടിച്ചിട്ടുള്ള ആഫ്രിക്കന്‍, ഏഷ്യന്‍ അഭയാര്‍ഥികള്‍ക്കായി എര്‍ദോഗാന്‍ അതിര്‍ത്തികള്‍ തുറന്നിട്ടാല്‍ യൂറോപ്പിലേക്ക് അഭയാര്‍ഥികളുടെ കുത്തൊഴുക്കായിരിക്കും ഫലം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല