സ്വന്തം ലേഖകന്‍: ഗോത്രാചാരത്തിന്റെ മറവില്‍ 100 ലധികം സ്ത്രീകള്‍ക്ക് എയിഡ്‌സ് പകര്‍ത്തിയ ആഫ്രിക്കക്കാരന് രണ്ടു വര്‍ഷം തടവ് ഗോത്രാചാരത്തിന്റെ ഭാഗമായി 100 ലധികം സ്ത്രീകളെയും കുട്ടികളെയും ലൈംഗികതയ്ക്ക് ഇരയാക്കിയെന്ന് ബിബിസി ഡോക്യുമെന്ററിയില്‍ വെളിപ്പെടുത്തിയതോടെയാണ് മലാവിയില്‍ സ്ത്രീകളുടെ ചാരിത്രം പരിശോധിക്കുന്ന ആചാരത്തിലെ ‘ഹെയ്‌ന’ യായ എറിക് അനിവ ലോകശ്രദ്ധയില്‍പ്പെടുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ലൈംഗികതയ്ക്ക് ഉപയോഗിക്കുകയും എയിഡ്‌സ് പരത്റ്റുകയും ചെയ്തതിനാണ് ഇയാള്‍ക്ക് രണ്ടു വര്‍ഷം തടവും കഠിനാദ്ധ്വാനവും ശിക്ഷ വിധിച്ചത്.
ബിബിസി ഡോക്യുമെന്ററി വഴിയായിരുന്നു എറിക്കിന്റെ തനിനിറം ലോകത്തെ അറിയിച്ചത്. ഡോക്യൂമെന്ററി പുറത്തു വന്നതിന് പിന്നാലെ ഇയാളെ വിചാരണ ചെയ്യാന്‍ പ്രസിഡന്റ് പീറ്റര്‍ മുത്തരിക നിര്‍ദേശിക്കുകയായിരുന്നു. ഹെയ്‌നയെ വിധവകളും കൗമാര പ്രായത്തിലെ പെണ്‍കുട്ടികളും പ്രാപിക്കണമെന്ന ദക്ഷിണ മലാവിയിലെ ദുരാചാരം ഉപയോഗിച്ചായിരുന്നു ഇയാള്‍ ഇത്രയും പേരെ ചൂഷണം ചെയ്തത്. ആചാരത്തിന്റെ ഭാഗമാകുന്നവരില്‍ നിന്നും പണം കൈപ്പറ്റിയിരുന്ന ഇയാള്‍ക്ക് ആദ്യ മാസമുറയ്ക്ക് വിധേയമായ പെണ്‍കുട്ടികളെയും നല്‍കിയിരുന്നു.
രോഗങ്ങള്‍ പിടിപെടാതിരിക്കാനും ദുഷ്ടാത്മാക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷനേടാനും മരണം സംഭവിക്കാതിരിക്കാനും വിധവകള്‍ ഇയാള്‍ക്കരികില്‍ ചെല്ലുമ്പോള്‍ നല്ല കുടുംബത്തില്‍ ചെന്നു കയറാനും നല്ല ഭാര്യമാരായി ജീവിക്കാനും വേണ്ടിയാണ് കൗമാരക്കാരികളെ ഇയാള്‍ക്കരികില്‍ എത്തിച്ചിരുന്നത്. താന്‍ ഉപയോഗിച്ച പെണ്‍കുട്ടികളില്‍ 12 നും 13 നും പ്രായക്കാര്‍ വരെ ഉണ്ടെന്ന് ഇയാള്‍ ഡോക്യുമെന്ററിയില്‍ പറഞ്ഞിരുന്നു. തന്നില്‍ നിന്നും സന്തോഷം അനുഭവിച്ച പെണ്‍കുട്ടികള്‍ അഭിമാനിതരാകാറുണ്ടെന്നും ഇയാളാണ് യഥാര്‍ത്ഥ പുരുഷന്നെനും സ്ത്രീകളെ തൃപ്തരാക്കാന്‍ ഇയാള്‍ക്കറിയാമെന്നും അവര്‍ പറയാറുണ്ടെന്നും ഡോക്യുമെന്ററിയില്‍ അനിവ പറയുകയും ചെയ്തിരുന്നു.
ഡോക്യുമെന്ററി കണ്ട ശേഷം ലോകം മുഴുവന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രസിഡന്റ് മുത്തരിക അനിവയെ അറസ്റ്റ് ചെയ്യാന്‍ ജൂലൈയില്‍ നിര്‍ദേശം നല്‍കുകയായിരുന്നു. വെള്ളിയാഴ്ച കേസ് പരിഗണിച്ച സാഞേ്ജ ജില്ലാ കോടതി ഇ ആചാരത്തിന്റെ ഭാഗമായി വിധവകളുമായി ലൈംഗികതയില്‍ ഏര്‍പ്പെട്ടെന്ന കുറ്റം മാത്രമാണ് വിചാരണയ്‌ക്കെടുത്തത്. എയ്ഡ്‌സുമായി ബന്ധപ്പെട്ട് 27,000 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലോകത്ത ഏറ്റവും കൂടുതല്‍ എയ്ഡ്‌സ് രോഗികളുള്ള രാജ്യത്ത് എയ്ഡ് പരത്തിയ ഒരാള്‍ ഇയാള്‍ ആയിരിക്കുമെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞത്.
താന്‍ 104 സ്ത്രീകളെ ഉപയോഗിച്ചിട്ടുണ്ടെന്നും 12 വയസ്സുള്ള പെണ്‍കുട്ടികള്‍ വരെ ഇതിലുണ്ടെന്നും ഇവരുടെ വീട്ടുകാര്‍ തനിക്ക് നാലു ഡോളര്‍ മുതല്‍ ഏഴ് ഡോളര്‍ വരെ ഇതിന് പ്രതിഫലം നല്‍കിയിരുന്നെന്നും എറിക് പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തകര്‍ മികച്ച വിദ്യാഭ്യാസം നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ആധുനിക സമൂഹം ഹെയ്‌ന ആചാരം പിന്തുടരുന്നത് മലാവിയില്‍ അവസാനിപ്പിച്ചിട്ടുണ്ട്. ലോകത്തെ എച്ചഐവി ഇരകളില്‍ 10 ശതമാനം മലാവിയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല