മറ്റു രാജ്യങ്ങളുടെ സംസ്ക്കാരങ്ങള്‍ ഏറെ സ്വാധീനം ചെലുത്തിയ രാജ്യമാണ് ബ്രിട്ടണ്‍. ബഹുസ്വരതയുള്ള ഇപ്പോഴത്തെ സംസ്ക്കാരം വിട്ടു ബ്രിട്ടന്റെ പാരമ്പര്യ സംസ്ക്കാരത്തിലേക്ക് തിരിച്ചുപോകാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തിരിക്കുകയാണ് ബ്രിട്ടീഷ് മന്ത്രിമാര്‍. ബ്രിട്ടനിലെ ജനങ്ങളെ വിഭജിക്കുന്ന ഘടകങ്ങള്‍ എടുത്തു കളഞ്ഞു ഒരൊറ്റ ജനതയാക്കി ഒരുമിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം എന്നത് പകല്‍ പോലെ വ്യക്തം.
ഇത് ബഹുസംസ്ക്കാരങ്ങളുടെ കാലഘട്ടത്തിനു അവസാനമിടും എന്ന് കരുതുന്നു. കമ്യൂണിറ്റി സെക്രെട്ടറി എറിക് പിക്കിള്‍സ് ആണ് ബ്രിട്ടന്റെ സ്വന്തം സംസ്കാരത്തിലേക്ക് തിരിച്ചു പോകേണ്ട ആവശ്യകതയെപ്പറ്റി വാചാലനായത്. ഇപ്പോഴത്തെ ഈ പ്രതിസന്ധിഘട്ടത്തില്‍ വിശ്വാസികളായ എല്ലാ ജനങ്ങളെയും ഒന്നിപ്പിക്കേണ്ടതിന്റെ ആവശ്യകത എറിക്കിന് നല്ലപോലെ അറിയാം. ബഹുഭൂരിപക്ഷം ജനങ്ങളുടെയും സംസ്കാരത്തെ പിന്തുണക്കുന്ന നിലപാടാണ് എറിക് സ്വീകരിക്കുന്നതിനായി മുന്‍പോട്ടു വച്ചത്.
ഇതനുസരിച്ച് ഇംഗ്ലീഷും,ക്രിസ്തുമതവും, രാജ്ഞിയും സംസ്ക്കാരത്തിന്റെ തന്നെ ഭാഗമാക്കുമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ക്കാരികമായി നാം യോജിച്ചാലേ ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കാന്‍ സാധ്യമാകൂ എന്നും കഴിഞ്ഞ ലേബര്‍ ഉപദേശകന്‍ ഹാരിയറ്റ് ഹര്‍മാന്‍ രാജ്യത്തെ തെറ്റായ വഴിയിലൂടെ നയിച്ച് എന്നും ഇദ്ദേഹം വ്യക്തമാക്കി. കുടിയേറ്റക്കാര്‍ക്ക് ഇംഗ്ലീഷ് നിര്‍ബന്ധമാക്കും. ഇതിനായി സര്‍ക്കാര്‍ തന്നെ ഇപ്പോഴുള്ള കുടിയേറ്റക്കാരെ സഹായിക്കും മാത്രവുമല്ല ഇതിനായി ധാരാളം പദ്ധതികളും നിലവിലുണ്ട്. നിലവില്‍ വരുന്ന നിയമങ്ങള്‍ അനുസരിച്ച് ഇപ്പോള്‍ പഠന പദ്ധതിയിലുള്ള ബ്രിട്ടണ്‍ സംസ്ക്കാരങ്ങള്‍ ഒന്ന് കൂടെ പുതുക്കും.
വജ്രജൂബിലി, ഒളിമ്പിക്സ് എന്നീ ആഘോഷങ്ങളില്‍ ബ്രിട്ടന്റെ സംസ്ക്കാരത്തെ വിളിച്ചോതുന്ന പ്രകടനങ്ങളായിരിക്കും ഇനി മുതല്‍ ഉണ്ടാകുക. ബ്രിട്ടന്റെ പതാകയും ഈ ആഘോഷങ്ങളിലെ വേദിയില്‍ നിര്‍ബന്ധമാക്കും. ഇപ്പോഴത്തെ സംസ്ക്കാരം പൊതു ജനങ്ങളെ പരസ്പരം അകലുവാനാണ് വഴിവച്ചത്. ക്രിസ്തുമതവും ഇംഗ്ലീഷ് ഭാഷയും ബ്രിട്ടന് ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളാണ്. പൊതു മേഖലാ സ്ഥാപനങ്ങളിലെ ഭാഷ ഇംഗ്ലീഷ് മാത്രമായി ചുരുക്കും. അടുത്ത തലമുറയെങ്കിലും ബ്രിട്ടണിന്റെ തനത് സംസ്കാരം നിലനിര്ത്തുന്നവരായി വളര്‍ന്നു വരുമെന്ന് ഏറിക്ക് പ്രത്യാശ പ്രകടിപ്പിച്ചു.
കുടിയേറ്റക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങളെ തടയുന്നതിനും തീവ്രവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങളെ സജ്ജമാക്കും. ജനങ്ങളുടെ വിശ്വാസം,സ്വാതന്ത്ര്യം എന്നിവക്കാണ് കൂടുതല്‍ മുന്‍ഗണന നല്‍കുക. ബ്രിട്ടണിന്റെ ഈ പുതിയ നയം എത്ര കണ്ടു കുടിയേറ്റക്കാരെ ബാധിക്കാന്‍ പോകുന്നു എന്നുള്ളത് ഇനിയും വ്യക്തമായിട്ടില്ല. ഇത് വരെയുള്ള വിവരങ്ങള്‍ അനുസരിച്ച് കുടിയേറ്റക്കാര്‍ക്ക് കൂടെ അനുയോജ്യമായ രീതിയിലാണ് ഈ നയം പ്രയോഗത്തില്‍ വരുവാന്‍ പോകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല