സ്വന്തം ലേഖകന്‍: പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരന്‍ ഏണസ്റ്റ് ഹെമിങ്‌വേ റഷ്യന്‍ ചാരന്‍, ആരോപണവുമായി മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍. സി.ഐ.എ ഉദ്യോഗസ്ഥനായിരുന്ന നികളസ് റൈനോള്‍ഡ്‌സിന്റെ റൈറ്റര്‍, സെയ്‌ലര്‍, സ്‌പൈ: ഏണസ്റ്റ് ഹെമിങ്‌വേസ് സീക്രട്ട് അഡ്വഞ്ചേഴ്‌സ്, 19351961′ എന്ന പുസ്തകത്തിലാണ് അമേരിക്കയുടെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരനു നേരെ ആരോപണം ഉന്നയിക്കുന്നത്.
യുദ്ധലേഖകനും നോവലിസ്റ്റുമായിരുന്ന ഹെമിങ്‌വേ രഹസ്യമായ മറ്റൊരു ജീവിതംകൂടി നയിച്ചിരുന്നതായി പുസ്തകത്തില്‍ പറയുന്നു. സോവിയറ്റ് യൂണിയന്റെ ചാര സംഘടനയായ കെ.ജി.ബിയുടെ ചില രഹസ്യ തനിക്ക് ലഭിച്ചതായും അതില്‍ 1940 ല്‍ ഹെമിങ്‌വേയെ ഏജന്‍സിയിലേക്ക് റിക്രൂട്ട് ചെയ്തതായുള്ള വിവരങ്ങള്‍ ഉണ്ടെന്നും റൈനോള്‍ഡ്‌സ് പറയുന്നു. കെ.ജി.ബി അന്ന് അറിയപ്പെട്ടിരുന്നത് എന്‍.കെ.വി.ഡി എന്നായിരുന്നു.
ന്യൂയോര്‍ക്കിലെ ഉന്നത എന്‍.കെ.വി.ഡി ഉദ്യോഗസ്ഥനായിരുന്ന ജേക്കബ് ഗൊളോസാണ് ഹെമിങ്‌വേയെ റിക്രൂട്ട് ചെയ്തത്. ഹെമിങ്‌വേക്ക് ‘ആര്‍ഗൊ’ എന്ന രഹസ്യ പേരും നല്‍കിയിരുന്നു. ഏജന്‍സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും സഹായിക്കാനും സന്നദ്ധത അറിയിച്ചെങ്കിലും ഹെമിങ്‌വേ തങ്ങള്‍ക്ക് ഒരിക്കലും രാഷ്ട്രീയ വിവരങ്ങള്‍ കൈമാറിയിരുന്നില്ലെന്നും രേഖകളില്‍ പറയുന്നുണ്ട്.
അവസാന 15 വര്‍ഷക്കാലത്താണ് ചാരനായി പ്രവര്‍ത്തിക്കാന്‍ ഹെമിങ്‌വേ തീരുമാനിച്ചതെന്നും ഈ തീരുമാനമാണ് 1961 ലെ ഹെമിങ്‌വേയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് റൈനോള്‍ഡ്‌സ് പുസ്തകത്തില്‍ വാദിക്കുന്നത്. എന്നാല്‍, ഹെമിങ്‌വേക്ക് എഫ്.ബി.ഐ, സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ്, നേവല്‍ ഇന്റലിജന്‍സ് ഓഫിസ്, സ്ട്രാറ്റജിക് സര്‍വിസസ് ഓഫിസ് എന്നിവയുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും ഈ ആരോപണം വിശാസയോഗ്യമല്ലെന്നും ചരിത്രകാരന്മാര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല