സ്വന്തം ലേഖകന്‍: അമേരിക്കന്‍ നഗരങ്ങളില്‍ പടര്‍ന്നു പന്തലിക്കുന്ന ഏഷ്യന്‍ മസാജ് പാര്‍ലറുകളില്‍ ഒരു വര്‍ഷം നടക്കുന്ന ഒരു ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍. മിക്ക മസാജ് പാര്‍ലറുകളും ഏതാണ്ട് പരസ്യമായി തന്നെ മറ്റ് ലൈംഗിക സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു.
വാഷിംഗ്ടണിലെ അര്‍ബന്‍ ഇന്‍സ്റ്റിട്യൂട്ട് കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ ഒരൊറ്റ വെബ്‌സൈറ്റിനു കീഴില്‍ ലിസ്റ്റ് ചെയ്ത 4,790 മസാജ് പാര്‍ലറുകളാണ് കണ്ടെത്തിയത്. എല്ലാറ്റിലും വിലാസവും ഉപഭോക്താക്കളുടെ റിവ്യൂകളും ഉണ്ടായിരുന്നു.
ഇവയില്‍ 1,200 പാര്‍ലറുകള്‍ ന്യൂ യോര്‍ക് സിറ്റിക്ക് അകത്താണ്. ഓരോ പാര്‍ലറും പ്രതിമാസം 20,000 അമേരിക്കന്‍ ഡോളര്‍ സമ്പാദിക്കുന്നുവെന്ന് കണക്കാക്കപ്പെടുന്നു. അഭൂതപൂര്‍വമായ വളര്‍ച്ചാ നിരക്കാണ് പാര്‍ലര്‍ രംഗത്തെന്ന് സാമ്പത്തിക വിദഗ്ദരം അഭിപ്രായപ്പെടുന്നു. 2012 മുതല്‍ 2022 വരെയുള്ള പത്തു വര്‍ഷം കൊണ്ട് ഈ മേഖല 23 ശതമാനം വളര്‍ച്ച നേടുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് അമേരിക്കന്‍ തെരുവുകളില്‍ വേശ്യാവൃത്തി നടത്താനായി കൊണ്ടു വരുന്ന കുടിയേറ്റക്കാര്‍ക്ക് നല്ലൊരു മറയാണ് മസാജ് പാര്‍ലറിലെ ജോലി. ഒരു ചെറുകിട മസാജ് പാര്‍ലര്‍ തുടങ്ങുന്നതിന് വലിയ ബുദ്ധിമുട്ടില്ല, മാത്രമല്ല, നല്ലൊരു അമേരിക്കന്‍ നഗരങ്ങളില്‍ നല്ല രീതിയിലുള്ള മസാജിന് ആവശ്യക്കാര്‍ ഏറെയാണു താനും.
എന്നാല്‍ നല്ല രീതിയില്‍ നടത്തപ്പെടുന്ന മസാജ് പാര്‍ലറുകളും ലൈംഗിക സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പാര്‍ലറുകളും തമ്മിലുള്ള വിടവ് അതിവേഗം കുറയുകയാണ് എന്നാണ് സൂചന. ചൈന, കൊറിയ, തായ്‌ലന്‍ഡ്, ഫിലെപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്ന് കുറഞ്ഞ കൂലിക്ക് ജോലിക്കാരെ ലഭിക്കാന്‍ എളുപ്പമാണ്. പ്രതിമാസം 6,000 ഡോളര്‍ മുതല്‍ 7,200 ഡോളര്‍ വരെയാണ് ഇവരുടെ ശരാശരി വരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല