ക്രിക്കറ്റ് വെബ്‌സൈറ്റായ ഇ.എസ്.പി.എന്‍. ക്രിക്ഇന്‍ഫോയുടെ 2011ലെ സ്വപ്ന ടെസ്റ്റ് ടീമില്‍ ഇംഗ്ലീഷ് താരങ്ങള്‍ക്ക് മുന്‍തൂക്കം. ഏകദിന ടീമില്‍ ലോക ചാമ്പ്യന്മാരായ ഇന്ത്യയ്ക്കാണ് കൂടുതല്‍ പ്രാതിനിധ്യം. 2011ല്‍ ഇംഗ്ലണ്ട് കൈവരിച്ച നേട്ടങ്ങള്‍ ടെസ്റ്റ് ടീമില്‍ ആറ് ഇംഗ്ലീഷ് താരങ്ങള്‍ക്കാണ് ഇടം നേടിക്കൊടുത്തത്. അലസ്റ്റര്‍ കുക്ക്, കെവിന്‍ പീറ്റേഴ്‌സണ്‍, ഇയാന്‍ ബെല്‍, മാറ്റ് പ്രയര്‍, സ്റ്റ്യുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരാണ് ടെസ്റ്റ് ടീമിലിടം നേടിയ ഇംഗ്ലണ്ട് താരങ്ങള്‍. മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ രാഹുല്‍ ദ്രാവിഡാണ് ടെസ്റ്റ് ടീമിലെ ഏക ഇന്ത്യക്കാരന്‍.
ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ 175 റണ്‍സ് നേടി വര്‍ഷത്തിന് തുടക്കമിടുകയും വര്‍ഷാന്ത്യത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ 219 റണ്‍സ് നേടി റെക്കോഡിടുകയും ചെയ്ത വീരേന്ദര്‍ സെവാഗാണ് ടീമിന്റെ ഓപ്പണര്‍. വിരാട് കോലിയും എം.എസ്. ധോനിയും യുവരാജ് സിങ്ങും സഹീര്‍ ഖാനും സംഘത്തിലെ മറ്റിന്ത്യക്കാര്‍. പാകിസ്താന്‍ സ്പിന്നര്‍ സയീദ് അജ്മല്‍ മാത്രമാണ് ടെസ്റ്റ് ടീമിലും ഏകദിന ടീമിലും ഇടം നേടിയ ഒരേയൊരു താരം.
ടെസ്റ്റ് ടീം (ബ്രാക്കറ്റില്‍ 2011ലെ പ്രകടനം) : അലസ്റ്റര്‍ കുക്ക് (ഇംഗ്ലണ്ട്, 927 റണ്‍സ്, ശരാശരി 84. 27) , മുഹമ്മദ് ഹഫീസ് (പാകിസ്താന്‍ 647 റണ്‍സ്, ശരാശരി 40.43, 15 വിക്കറ്റ്) , രാഹുല്‍ ദ്രാവിഡ് (ഇന്ത്യ, 1145 റണ്‍സ് ശരാശരി 57. 25) , കെവിന്‍ പീറ്റേഴ്‌സണ്‍ (ഇംഗ്ലണ്ട്, 731 റണ്‍സ്, ശരാശരി 73.10) , ഇയാന്‍ ബെല്‍ (ഇംഗ്ലണ്ട് , 950 റണ്‍സ്, ശരാശരി 118.75) , ഡാരന്‍ ബ്രാവോ (വെസ്റ്റിന്‍ഡീസ്, 949 റണ്‍സ്, ശരാശരി 49.94) , മാറ്റ് പ്രയര്‍ (ഇംഗ്ലണ്ട്, 519 റണ്‍സ് ശരാശരി 64.87, 34 ക്യാച്ച്, രണ്ട് സ്റ്റമ്പിങ്) , സ്റ്റ്യുവര്‍ട്ട് ബ്രോഡ് (ഇംഗ്ലണ്ട്, 33 വിക്കറ്റ്, ശരാശരി 22.30) , ഡെയ്ല്‍ സ്‌റ്റെയ്ന്‍ (ദക്ഷിണാഫ്രിക്ക, 28 വിക്കറ്റ്, ശരാശരി 19.57) , സയീദ് അജ്മല്‍ (പാകിസ്താന്‍, 50 വിക്കറ്റ്, ശരാശരി 23.86) , ജയിംസ് ആന്‍ഡേഴ്‌സണ്‍ (ഇംഗ്ലണ്ട്, 35 വിക്കറ്റ്, ശരാശരി 24.85)
ഏകദിന ടീം: വീരേന്ദര്‍ സെവാഗ് (ഇന്ത്യ, 645 റണ്‍സ്, ശരാശരി 53.75, സ്‌െ്രെടക്ക് റേറ്റ് 123.09) . ഷെയ്ന്‍ വാട്‌സണ്‍ (ഓസ്‌ട്രേലിയ, 1139 റണ്‍സ്, ശരാശരി 56. 95, സ്‌െ്രെടക്ക്‌റേറ്റ് 108.89) , വിരാട് കോലി (ഇന്ത്യ, 1381 റണ്‍സ്, ശരാശരി 47.62, സ്‌െ്രെടക്ക്‌റേറ്റ് 85.56) , മഹേല ജയവര്‍ധന (ശ്രീലങ്ക, 1032 റണ്‍സ്, ശരാശരി 46.90, സ്‌െ്രെടക്ക്‌റേറ്റ് 82.62) , യുവരാജ് സിങ് (ഇന്ത്യ, 453 റണ്‍സ്, ശരാശരി 50.33, സ്‌െ്രെടക്ക്‌റേറ്റ് 82.62) , എം.എസ്. ധോനി (ഇന്ത്യ, 764 റണ്‍സ്, ശരാശരി 58.76, സ്‌െ്രെടക്ക്‌റേറ്റ് 89.88) , ഷാഹിദ് അഫ്രിഡി (പാകിസ്താന്‍, 462 റണ്‍സ്, ശരാശരി 22.00, സ്‌െ്രെടക്ക്‌റേറ്റ് 127. 77, 45 വിക്കറ്റ്, ശരാശരി 20.82, ഇക്കോണമി 4.18) , മിച്ചല്‍ ജോണ്‍സണ്‍ (ഓസ്‌ട്രേലിയ, 39 വിക്കറ്റ്, ശരാശരി 20.94, ഇക്കോണമി 4.43) , ലസിത് മലിംഗ (ശ്രീലങ്ക, 48 വിക്കറ്റ്, ശരാശരി 19.25, ഇക്കോണമി 4.80) , സഹീര്‍ ഖാന്‍ (ഇന്ത്യ, 30 വിക്കറ്റ്, ശരാശരി 20.66, ഇക്കോണമി 4.85) , സയീദ് അജ്മല്‍ (പാകിസ്താന്‍, 34 വിക്കറ്റ്, ശരാശരി 17.08, ഇക്കോണമി 3.48)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല