ശാസ്ത്രലോകത്തിന് ഇന്നുവരെ പോംവഴി കണ്ടെത്താന്‍ സാധിക്കാത്ത പ്രശ്നമാണ് മനുഷ്യന് പ്രായം കൂടുന്നത് തടയാന്‍ സാധിക്കുന്നില്ല എന്നത്. കോശങ്ങളുമായി ബന്ധപ്പെട്ട് സങ്കീര്‍ണങ്ങളായ പല പഠനങ്ങളും ലോകത്തിന്റെ നാനാ ഭാഗത്തും നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഈ സമസ്യക്ക് ഉത്തരം കണ്ടെത്താന്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചിട്ടില്ല. എന്നാല്‍ ചോക്ലേറ്റ് തിന്ന് യൗവനം നിലനിര്‍ത്താം എന്ന് അവകാശപ്പെടുകയാണ് ലണ്ടനില്‍നിന്നുള്ള ഈ ശാസ്ത്രജ്ഞരുടെ സംഘം. ഇവര്‍ വികസിപ്പിച്ചിരിക്കുന്ന ഈ പ്രത്യേകതരം ചോക്ലേറ്റ് കഴിച്ചാല്‍ പ്രായാമികില്ല, യൗവനം നിലനില്‍ക്കുമെന്നും ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.
‘എസ്തേചോക്’ എന്നു പേരിട്ടിരിക്കുന്ന ഈ ചോക്ലേറ്റിന്റെ 7.5 ഗ്രാം വരുന്ന ഒരു കഷണം വീതം ദിവസവും കഴിക്കണമെന്നാണ് പഠനസംഘം നല്കുന്ന നിര്‍ദ്ദേശം. ശരീരത്തിലെ ചുളിവുകള്‍ ഇല്ലാതാകാനും ത്വക്കിനും ശരീരത്തിനും യൗവനം നിലനിര്‍ത്താനും ഈ ചോക്ലേറ്റ് സഹായിക്കും. ചോക്ലേറ്റിലെ ഔഷദ ഗുണം മനുഷ്യ ശരീരത്തിലെ ചര്‍മങ്ങളിലേക്കുള്ള രക്തയോട്ടം സുഗമമാക്കുന്നതിനാലാണിത്.
ലോക പ്രശസ്ത യൂണിവേഴ്സിറ്റിയായ കേംബ്രിഡ്ജ് സര്‍വകലാശാലയുടെ കീഴിലുള്ള ഗവേഷക സംഘമാണ് ഈ ‘ബ്യൂട്ടി ചോക്ലേറ്റി’നു പിന്നില്‍. വര്‍ഷങ്ങള്‍ നീണ്ട പരീഷണങ്ങള്‍ക്ക് ഒടുവിലാണ് ഈ നേട്ടം. ചോക്ലേറ്റില്‍ 70 ശതമാനവും കൊക്കക്കോയാണ് അടങ്ങിയിരിക്കുന്നത്.
കേംബ്രിഡ്ജിലെ മുന്‍ വിദ്യാര്‍ത്ഥിയായ ഡോ. ഇവാന് പെത്യേവിന്റെ നേതൃതത്തിലാണ് ചരിത്ര പരമായ ഈ പുതിയ നേട്ടം. ലൈംഗിക് ബന്ധത്തിലുടെ പകരുന്ന ‘ക്ലാമിഡിയ’ എന്ന രോഗത്തിന് പ്രതിവിധിയായി ഫ്രഞ്ച് ചീസ് കഴിച്ചാല്‍ മതിയെന്ന് കണ്ടെത്തിയതും ഇദ്ദേഹമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല