സ്വന്തം ലേഖകന്‍: കലാപങ്ങള്‍ക്കും കൊലകള്‍ക്കും മാപ്പപേക്ഷിച്ച് സ്‌പെയിനിലെ ബാസ്ഖ് വിമത സംഘടന. വടക്കന്‍ സ്‌പെയിനിലെയും തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെയും ചില മേഖലകളില്‍ സ്വയംഭരണം ആവശ്യപ്പെട്ട് പതിറ്റാണ്ടുകള്‍ നീണ്ട കലാപത്തില്‍ 800 ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബാസ്ഖ് വിമതര്‍ (ഇ.ടി.എ) പരസ്യമായി മാപ്പുപറഞ്ഞു. സംഘടന പിരിച്ചുവിടാന്‍ ഒരുങ്ങുന്നതിനിടെയാണിത് വിമരുടെ മാപ്പു പറച്ചില്‍.
കലാപത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അറിയിച്ച വിമതര്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോട് മാപ്പപേക്ഷിക്കുകയും ചെയ്തു. 1968 മുതര്‍ 2010 വരെ നീണ്ട സായുധകലാപത്തില്‍ 829 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ പകുതിയിലേറെയും സാധാരണക്കാരാണ്. 1973ല്‍ സംഘം സ്പാനിഷ് സൈന്യത്തിനു നേരെ ആക്രമണം അഴിച്ചുവിടുകയും പ്രധാനമന്ത്രി ലൂയിസ് കരേറോ ബ്ലാന്‍കോയെ ബോംബ് സ്‌ഫോടനത്തിലൂടെ വധിക്കുകയും ചെയ്തിരുന്നു.
സ്വയംഭരണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം രക്തരൂഷിതമായതോടെ വിമതര 1987ല്‍ ബാഴ്‌സലോണ സൂപ്പര്‍മാര്‍ക്കറ്റില്‍ ബോംബിട്ടു. 21 പേരാണ് അന്ന് മരിച്ചത്. ഒടുവില്‍ വിമതരെ സ്പാനിഷ് സര്‍ക്കാര്‍ അടിച്ചൊതുക്കുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കലാപത്തിനുശേഷം 2011 വിമതര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ആയുധങ്ങള്‍ വെച്ച് കീഴടങ്ങി. 2017 ഏപ്രിലില്‍ ആയുധങ്ങള്‍ കുഴിച്ചിട്ടിരിക്കുന്ന ഇടങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തു.
ജനറല്‍ ഫ്രാങ്കോങ്കായുടെ ഏകാധിപത്യ ഭരണത്തിനെതിരെ 1960കളില്‍ ഉയര്‍ന്നുവന്ന വിദ്യാര്‍ഥി പ്രതിരോധ സംഘടനയാണ് പിന്നീട് ഇ.ടി.എ വിമതസംഘമായി മാറിയത്. കാര്‍ബോംബ് സ്‌ഫോടനം, തട്ടിക്കൊണ്ടുപോകല്‍, വെടിവെപ്പ് എന്നിവയായിരുന്നു വിമതരുടെ പ്രധാന സമരമുറകള്‍. ബാസ്ഖില്‍നിന്ന് ആളുകളെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല