സ്വന്തം ലേഖകന്‍: ഇത്തിഹാദ് അബുദാബി വിമാനത്തിലെ ഒരു ജീവനക്കാരന്റെ അവധി, കോഴിക്കോട് വിമാനത്താവളത്തില്‍ യാത്ര വൈകിയത് 45 യാത്രക്കാര്‍ക്ക്. വിമാന ജീവനക്കാരില്‍ ഒരാള്‍ അടിയന്തര അവധി എടുത്തതിനെ തുടര്‍ന്നാണ് 45 യാത്രക്കാരെ ഇറക്കി കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് അബുദാബി വിമാനം യാത്ര തിരിച്ചത്.
തിങ്കളാഴ്ച രാത്രി പത്തിന് കരിപ്പൂരില്‍നിന്ന് അബൂദബിയിലേക്കുള്ള ഇത്തിഹാദ് വിമാനത്തിലാണ് സംഭവം. കാബിന്‍ ക്രൂവിലെ ഒരാള്‍ പെട്ടെന്ന് അസുഖം ബാധിച്ച് അവധിയിലായതോടെ 45 യാത്രക്കാരെ വിമാനത്തില്‍നിന്ന് തിരിച്ചിറക്കുകയായിരുന്നു. വിമാനത്തല്‍ 170 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്.
രാജ്യാന്തര വ്യോമയാന ചട്ടങ്ങളനുസരിച്ച് കാബിന്‍ ക്രൂവിന്റെയും യാത്രക്കാരുടെയും അനുപാതം പാലിക്കാനാണ് 45 യാത്രക്കാരെ തിരികെ ഇറക്കിയത്. പിന്നീട് മൂന്ന് മണിക്കൂറുകള്‍ക്കു ശേഷം ഈ വിമാനം പുറപ്പെട്ടു. തിരികെ ഇറക്കിയ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയതിനു ശേഷം ചൊവ്വാഴ്ച രാവിലെ മറ്റു വിമാനങ്ങളിലായി അബുദാബിയിലേക്ക് കൊണ്ടുപോയി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല