സ്വന്തം ലേഖകൻ: പുതുവത്സര ഓഫറുമായി ഇത്തിഹാദ് എയര്‍വെയ്സ്. ജനുവരി 13 മുതല്‍ 18വരെ ടിക്കറ്റ് നിരക്കില്‍ ഓഫർ ലഭിക്കും. അബുദബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഇക്കണോമിക് ക്ലാസിന് 895 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ജനുവരി 23നും ജൂണ്‍ 15നും ഇടയില്‍ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്.
ക്വാലാലംപൂരിലേക്കും ബാങ്കോക്കിലേക്കും 2,495 ദിർഹം, ഒസാക്കയിലേക്ക് 4995 ദിർഹം, ബിസിനസ് ക്ലാസ് നിരക്ക് 8,995 ദിർഹം മുതൽ ആരംഭിക്കുന്നു. പ്രവാസികൾക്ക് പുതുവർഷ സമ്മാനമെന്ന നിലയിൽ ഇത്തിഹാദ് ജനുവരി ആദ്യവാരത്തിൽ അബുദബിയിൽ നിന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും പ്രതിദിന സർവീസുകൾ നടത്തിയതിനു പിന്നാലെയാണ് പുതിയ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.
അതിനിടെ 2024ലെ ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് ലക്ഷ്യസ്ഥാനമായി ദുബായ് നഗരം തെരഞ്ഞെടുക്കപ്പെട്ടു. അവധിക്കാല വിനോദയാത്രകള്‍ ഒരുക്കുന്നവരുടെ അഭിപ്രായത്തില്‍ ലോകത്തിലെ ഏറ്റവും ജനപ്രിയ ടൂറിസം കേന്ദ്രം ദുബായ് ആണെന്ന് ട്രിപ് അഡൈ്വസര്‍ ട്രാവലേഴ്സ് ചോയ്സ് അവാര്‍ഡ് വ്യക്തമാക്കുന്നു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ദുബായ് ബഹുമതി നിലനിര്‍ത്തുന്നത്.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് യാത്രക്കാര്‍ നല്‍കുന്ന അവലോകനങ്ങളും റേറ്റിങുകളും ഗുണനിലവാരവും അടിസ്ഥാനമാക്കിയാണ് അഡൈ്വസര്‍ ട്രാവലേഴ്സ് ചോയ്സ് അവാര്‍ഡ് ജേതാക്കളെ നിര്‍ണയിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല