സ്വന്തം ലേഖകൻ: ഇത്തിഹാദ് എയർവേയ്‌സ് വിമാനങ്ങളിൽ ശിശുസൗഹൃദ സേവനങ്ങൾ ആരംഭിച്ചു. ശിശുക്കൾ, 3–8, 9–13 പ്രായമുള്ള കുട്ടികൾ എന്നിങ്ങനെ 3 വിഭാഗമാക്കി തിരിച്ചാണ് സേവനം. ലിറ്റിൽ വിഐപികളായി കുട്ടികളെ പരിഗണിക്കുന്നതിന്റെ ഭാഗമായി കുടുംബങ്ങൾക്ക് ചെക്ക് ഇൻ ചെയ്യാൻ പ്രത്യേക സൗകര്യമൊരുക്കും.
കുട്ടികൾക്ക് കയറാൻ ചെറിയ പടികൾ, വിമാനത്തിൽ കാർട്ടൂൺ, ഗെയിം, സ്‌കൂബി-ഡൂ, ലൂണി ട്യൂൺസ് ഉൾപ്പെടെ പ്രിയപ്പെട്ട കഥാപാത്രങ്ങൾക്ക് നിറം നൽകുക, കാർട്ടൂൺ ട്രേകളിൽ ഭക്ഷണം നൽകുക തുടങ്ങി ഒട്ടേറെ വിസ്മയങ്ങളാണ് കുട്ടികളെ കാത്തിരിക്കുന്നത്. കൂടാതെ കാർട്ടൂൺ കഥാപാത്രങ്ങളായ ട്വീറ്റി, ബഗ്സ് ബണ്ണി, ഡാഫി ഡക്ക്, സിൽവസ്റ്റർ എന്നിവയുടെ ചിത്രമുള്ള പുതപ്പും നൽകും.
3 മുതൽ 8 വയസ്സുവരെയുള്ളവർക്ക് ആക്‌റ്റിവിറ്റി ബുക്ക്, ക്രയോൺസ്, മെമ്മറി ഗെയിം, പാസ്‌പോർട്ട് കവർ, സ്റ്റിക്കറുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള കാർട്ടൂൺ ജംഗ്ഷൻ ആക്‌റ്റിവിറ്റി പായ്ക്ക് നൽകും. 9 മുതൽ 13 വയസ്സുവരെയുള്ളവർക്ക് പാസ്‌പോർട്ട് കവർ, വാർണർ ബ്രദേഴ്‌സ് വേൾഡ് അബുദാബിയിൽ രൂപകൽപ്പന ചെയ്‌ത മ്യൂസിയം ഓഫ് മിസ്റ്ററീസ് ഡൈസ് ഗെയിമും ഉൾപ്പെടുന്ന ടൂൺ ബാക്ക് പാക്ക് നൽകും.
കുട്ടികൾ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങളും മെനുവിൽ ഉൾപ്പെടുത്തി. അഞ്ചോ അതിൽ കൂടുതലോ മണിക്കൂർ യാത്രാ ദൈർഘ്യമുള്ള വിമാനങ്ങളിലെ യാത്രക്കാർക്കാണ് ഈ ആനുകൂല്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല