സ്വന്തം ലേഖകൻ: യുഎഇയിൽ വീട്ടിലെത്തി ബാഗേജുകൾ സ്വീകരിച്ച് ബോർഡിങ് പാസ് നൽകുന്ന പദ്ധതിയുമായി ഇത്തിഹാദ്. കോവിഡ് കാലത്ത് സുരക്ഷിത യാത്രയൊരുക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. വീടുകളിലെത്തി ബാഗേജ് ശേഖരിക്കും എന്ന് മാത്രമല്ല, ബോർഡിങ് പാസും നൽകുന്ന പദ്ധതിയാണ് ഇത്തിഹാദ് നടപ്പാക്കുന്നത്. വീട്ടിൽ തന്നെ പി.സി.ആർ പരിശോധന നടത്താനും അവസരമുണ്ടാവും.
etihad.com/homecheckin എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. 220 ദിർഹം മുതൽ മുകളിലേക്കാണ് ഇൗ സേവനത്തിന് നിരക്ക് ഈടാക്കുന്നത്. പി.സി.ആർ പരിശോധനക്ക് 250 ദിർഹം അധികം നൽകണം. 48 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. ദുബൈ നാഷനൽ എയർ ട്രാവൽ ഏജൻസി, ഡുബ്സ് എന്നിവരുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. അബൂദബി വിമാനത്താവളത്തിെൻറ 70 കിലോമീറ്റർ ചുറ്റളവിലുള്ളവർക്കാണ് സേവനം ലഭിക്കുക. ഇൗ മേഖലക്ക് പുറത്തുള്ളവർ അധിക നിരക്ക് നൽകണം.
ഒരാളുടെ നാലു ബാഗുകൾ വരെ കൊണ്ടുപോകും. ഹോട്ടലിലും താമസസ്ഥലങ്ങളിലും എത്തി ബാഗേജ് ശേഖരിക്കും. ഏജൻറ് വീട്ടിലെത്തുേമ്പാൾ യാത്രക്കാർ എല്ലാവരും ഹാജരായിരിക്കണം. യാത്രാ രേഖകൾ നൽകുകയും ചെയ്യണം. അധിക ബാഗേജുണ്ടെങ്കിൽ ബാഗേജ് അലവൻസ് പ്രകാരമുള്ള തുക അടച്ച് കൂടുതൽ ലഗേജ് കൊണ്ടുപോകാൻ കഴിയും.
ബാഗുകൾ അണുനശീകരണം നടത്തുന്ന പാക്കേജുമുണ്ട്. രാവിലെ എട്ടിനും രാത്രി എട്ടിനും ഇടയിലാണ് വീടുകളിലെ ചെക്ക് ഇൻ. യു.എസ് യാത്രക്കാർക്ക് ഈ സേവനം ലഭ്യമല്ല. രക്ഷിതാക്കൾ കൂടെയില്ലാത്ത കുട്ടികൾ, മെഡിക്കൽ സേവനം ആവശ്യമുള്ളവർ, വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്നവർ, ടിക്കറ്റ് കൺഫേം ആകാത്തവർ എന്നിവർക്കും സേവനം ലഭിക്കില്ല. +971 52 382 9090 എന്ന നമ്പറിൽ വിളിക്കുകയോ വാട്സ്ആപ് ചെയ്യുകയോ ചെയ്താൽ സംശയങ്ങൾക്ക് മറുപടി ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല