
സ്വന്തം ലേഖകൻ: ഇത്തിഹാദ് വിമാനത്തിലെ യാത്രക്കാരുടെ ബാഗേജുകൾ വീടുകളിൽ എത്തി ശേഖരിക്കുന്ന ഹോം ചെക്ക് ഇൻ സൗകര്യം അബുദാബിയിൽ ആരംഭിച്ചു. യാത്രയ്ക്ക് 5–24 മണിക്കൂറിനിടയ്ക്ക് ലഭിക്കുന്ന ഈ സേവനത്തിനു മൊറാഫിക് ആപ്പ് വഴി മുൻകൂട്ടി ബുക്ക് ചെയ്യണം.
ഹോം ചെക്ക് ഇൻ വഴി 2 ബാഗുകൾ സ്വീകരിക്കുന്നതിനു 185 ദിർഹമാണ് നിരക്ക്. 3–4 ബാഗുകൾക്ക് 220, 5–6 ബാഗുകൾക്ക് 280, 7–8 ബാഗുകൾക്ക് 340 ദിർഹം എന്നിങ്ങനെ നൽകണം.
24 മണിക്കൂറും ചെക്ക് ഇൻ ഇത്തിഹാദ് എയർവേയ്സ്, എയർ അറേബ്യ, വിസ് എയർ, ഈജിപ്ത് എയർ എന്നീ വിമാനങ്ങളിലെ യാത്രക്കാർക്ക് മിനാ തുറമുഖത്തുള്ള സിറ്റി ചെക്ക് ഇൻ സേവനം 24 മണിക്കൂറും പ്രയോജനപ്പെടുത്താം. വിവരങ്ങൾക്ക് 800 6672347 നമ്പറിൽ ബന്ധപ്പെടാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല