സ്വന്തം ലേഖകൻ: കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെ ആറ് നഗരങ്ങളിലേക്ക് യുഎഇയുടെ ഇത്തിഹാദ് എയർവേസ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചു. ഇതിൽ കോഴിക്കോട്ടേക്കും, തിരുവന്തപുരത്തേക്കുമുള്ള വിമാനങ്ങൾ 2024 ജനുവരി ഒന്ന് മുതൽ പറന്നു തുടങ്ങും.
ഇത്തിഹാദിന് നേരത്തേ അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസുണ്ടായിരുന്നുവെങ്കിലും കോവിഡ് കാലത്ത് അത് നിർത്തിവെക്കുകയായാരുന്നു എന്ന് ട്രാവൽ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടി. ഇതിന് പുറമെ, കൊച്ചിയിലേക്ക് ആഴ്ചയിൽ എട്ട് അധിക സർവീസ് ആരംഭിക്കുമെന്നും ഇത്തിഹാദ് അറിയിച്ചിട്ടുണ്ട്.
ഇതോടെ കൊച്ചിയിലേക്കുള്ള ഇത്തിഹാദ് സർവീസ് ആഴ്ചയിൽ 21 ആയി വർധിക്കുമെന്നും വിമാനകമ്പനി വാർത്താകുറിപ്പിൽ അറിയിച്ചു. ഈവർഷം നവംബർ 21 മുതലാണ് കൊച്ചിയിലേക്കുള്ള അധിക സർവീസ് ആരംഭിക്കുന്നത്. സെപ്തംബർ 15 മുതൽ ചെന്നൈയിലേക്ക് ഏഴ് അധിക സർവീസുകളും ഇത്തിഹാദ് പ്രഖ്യാപിച്ചിട്ടുണ്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല