സ്വന്തം ലേഖകൻ: വിമാന യാത്രയിൽ വളർത്തു മൃഗങ്ങളെയും കൂടെ കൂട്ടാൻ ഇത്തിഹാദ് എയർവെയ്സ് അനുമതി നൽകി. വലുപ്പം, ഭാരം, യാത്രാ ദൈർഘ്യം എന്നിവയ്ക്കനുസരിച്ചാണ് ടിക്കറ്റ് നിരക്ക്.
മൃഗങ്ങളുടെ രേഖകൾ ചെക്ക് ഇൻ സമയത്തു നൽകണം. 6 മണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്ക് ഒരു വളർത്തുമൃഗത്തിന് ശരാശരി 550 ദിർഹം (11132 രൂപ), 6 മണിക്കൂറിൽ കൂടുതലുള്ള യാത്രയ്ക്ക് 920 ദിർഹം (18621 രൂപ) ആണ് ശരാശരി നിരക്ക്. 2 അംഗ കുടുംബത്തിന് 2 വളർത്തുമൃഗങ്ങളെ കൂടെ കൂട്ടാം.
മൃഗത്തിന്റെ മൈക്രോചിപ്പ് നമ്പർ, സാക്ഷ്യപ്പെടുത്തിയ ആരോഗ്യ സർട്ടിഫിക്കറ്റ്, ഫിറ്റ്-ടു-ട്രാവൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് ബുക്ക് ചെയ്യണമെന്നും അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല