സ്വന്തം ലേഖകന്‍: അബുദാബിയിലെ മൊബൈല്‍ കള്ളന്മാരെ കുടുക്കാന്‍ തുനിഞ്ഞ് ഇറങ്ങിയിരിക്കുകയാണ് സര്‍വീസ് പ്രൊവൈഡര്‍മാരായ എത്തിസലാത്തും ഡൂവും. ഒപ്പം ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി യുടെ നേതൃത്വവുമുണ്ട്.
അതോറിയിയുടെ ‘താങ്കളുടെ മൊബൈല്‍ സുരക്ഷിതമാക്കുക’ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ദേശീയതലത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടുതല്‍ സുരക്ഷിതമാക്കാന്‍ വാര്‍ത്താ വിനിമയ സ്ഥാപനങ്ങളായ എത്തിസലാത്ത്, ഡു എന്നിവരും ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റിയും സഹകരിക്കുന്നത്.
മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെടുമ്പോഴും നഷ്ടപ്പെടുമ്പോഴും ദുരുപയോഗം ചെയ്യുന്നതു തടയാനും ഫോണിന്റെ സ്ഥാനം കണ്ടെത്താനും ഉപഭോക്താക്കള്‍ 48 മണിക്കൂറിനകം റിപ്പോര്‍ട്ട് ചെയ്യണമെന്ന് അതോറിറ്റി നിര്‍ദ്ദേശിച്ചു. റിപ്പോര്‍ട്ട് ചെയ്താലുടന്‍ എത്തിസലാത്തും ഡുവും ഫോണ്‍ നമ്പര്‍ ഉടന്‍ ബ്ലോക്ക് ചെയ്യും.
അതോടെ മൊബൈല്‍ ഫോണില്‍ നിന്നുള്ള അനധികൃത ഫോണ്‍വിളിയോ സന്ദേശമോ തടയാനും മൊബൈല്‍ ഉപകരണത്തിന്റെ ലൈസന്‍സ് നമ്പര്‍ നല്‍കിയാല്‍ ഉപകരണത്തിന്റെ സ്ഥാനം കണ്ടെത്തുന്നതിനും കഴിയും. ഉപകരണം സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ എത്തിസലാത്ത്, ഡു എന്നിവയുടെ പബ്ലിക് എന്‍ക്വയറി സിസ്റ്റം വഴി ഉപഭോക്താക്കള്‍ക്കു ലഭിക്കും.
സേവന ദാതാവില്‍നിന്നു നേരിട്ട് മൊബൈല്‍ നമ്പര്‍ സൗജന്യമായി ബ്ലോക്ക് ചെയ്യുന്ന സൗകര്യം ലഭ്യമാവുന്നത് പെട്ടെന്നു തന്നെ എല്ലാ വിധത്തിലുള്ള ദുര്‍വിനിയോഗവും തടയാന്‍ ഉപയോക്താക്കളെ സഹായിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല