സ്വന്തം ലേഖകന്‍: ലോകത്ത് ആദ്യമായി ഉപഗ്രഹം വഴി മൊബൈല്‍ സേവനം നല്‍കി ഇത്തിസാലാത്ത്. തുറയ്യ ടെലികമ്മ്യൂണിക്കേഷന്‍സുമായി സഹകരിച്ചാണ് ഇത്തിസലാത്ത് യുഎഇയില്‍ സേവനം ലഭ്യമാക്കുന്നത്. അമേരിക്കയിലൊഴികെ ലോകത്തിലെവിടേക്കും ഫോണ്‍ ചെയ്യാനും സന്ദേശങ്ങളയക്കാനും ഇതുവഴി കഴിയും.
300 ദിര്‍ഹമാണ് പ്രതിമാസം ഫോണിനടക്കം ഈടാക്കുക. ഒരു വര്‍ഷത്തേക്കാണ് അടക്കേണ്ടത്. ഫോണില്ലാതെ പ്രതിമാസം 150 ദിര്‍ഹം ഈടാക്കും. ഭൂതല മൊബൈല്‍ ഫോണ്‍ സേവനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് സാറ്റലൈറ്റ് സേവനങ്ങള്‍. ഒരു തരത്തിലുള്ള തടസങ്ങളും ഫോണ്‍ ചെയ്യുമ്പോള്‍ ഉണ്ടാവുകയില്ല.
ഒരു മിനുട്ടിന് രണ്ട് ദിര്‍ഹമാണ് ഫോണ്‍ ഈടാക്കുക. സന്ദേശങ്ങള്‍ക്ക് ഒരു ദിര്‍ഹം ഈടാക്കും. ആന്‍ എ ഇമാറാത്തി എന്ന പേരിലാണ് പാക്കേജ് അറിയപ്പെടുക. റേഞ്ച് കിട്ടാത്ത പ്രശ്‌നം സാറ്റലൈറ്റ് ഫോണ്‍ വരുന്നതോടെ പൂര്‍ണമായും പരിഹരിക്കപ്പെടും .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല