
മോൺസിഞ്ഞോർ ഫാദർ ജോർജ്ജ് തോമസ് ചേലക്കൽ: സുറിയാനി പാരമ്പര്യ അധിഷ്ഠിതമായ എട്ടു നോമ്പ് ആചരണം ലെസ്റ്ററിൽ ഭക്തി ആദരപൂർവം ആഘോഷിച്ചു. എട്ടു ദിവസങ്ങളിലായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് രാവിലെ ഇംഗ്ലീഷിലും വൈകുന്നേരം മലയാളത്തിൽ വിശുദ്ധ കുർബാനയും, നൊവേനയും നടത്തുകയുണ്ടായി.
ഓരോ ദിവസങ്ങളിലും വിവിധ മേഖലകളിലുള്ള വൈദികരുടെ അനുഗ്രഹ പ്രഭാഷണം കുർബാനയിൽ ഓഡിയോയിലൂടെ നടത്തുകയുണ്ടായി. സമാപന ദിവസമായ 8 തിയതി സുപ്രിം കോടതി ജഡ്ജ് ആയി സേവനം അനുഷ്ഠിച്ച ജസ്റ്റിസ് ശ്രി കുര്യൻ ജോസഫ് മുഖ്യ പ്രഭാഷണം നടത്തുകയുണ്ടായി.
തടസങ്ങളെല്ലാം മാറ്റി ഭക്ത്യാദരം ചടങ്ങുകൾ എല്ലാം നടത്താൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇടവക സമൂഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല