1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2018

സ്വന്തം ലേഖകന്‍: രാസായുധ പ്രയോഗം, റഷ്യയ്‌ക്കെതിരെ ബ്രിട്ടന് പിന്തുണയുമായി യൂറോപ്യന്‍ യൂണിയന്‍. ബ്രിട്ടനും റഷ്യയും തമ്മില്‍ വാക്‌പോരു തുടരുന്നതിനിടെ, മുന്‍ ചാരനെതിരെ രാസായുധം പ്രയോഗിച്ച സംഭവത്തെ അപലപിച്ച് യൂറോപ്യന്‍ യൂണിയനും രംഗത്തെത്തി.

‘നിയമവിരുദ്ധമായ ഈ നടപടിയിലൂടെ ഒട്ടേറെ പൗരന്‍മാരുടെ ജീവനാണ് അപകടത്തിലായത്,’ റഷ്യയെ പേരെടുത്തു വിമര്‍ശിക്കാതെ ഇയു വിദേശകാര്യ മന്ത്രിമാര്‍ ബ്രസല്‍സില്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ ആവര്‍ത്തിക്കാതെ, റഷ്യയുടെ പങ്കിനു തെളിവു ഹാജരാക്കുകയാണു ബ്രിട്ടന്‍ ചെയ്യേണ്ടതെന്നു റഷ്യ വ്യക്തമാക്കി.

അല്ലെങ്കില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ക്ഷമാപണം നടത്തണമെന്നും റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. അതേസമയം, മുന്‍ റഷ്യന്‍ ചാരനെതിരെ പ്രയോഗിച്ച നിരോധിത രാസായുധത്തിന്റെ ഉറവിടം സ്വീഡന്‍ ആണെന്ന റഷ്യയുടെ ആരോപണത്തിനെതിരെ റഷ്യയുടെ അംബാസഡറെ വിളിച്ചുവരുത്തി സ്വീഡന്‍ പ്രതിഷേധമറിയിച്ചു. ആരോപണങ്ങളെ അസംബന്ധം എന്നാണു റഷ്യന്‍ പ്രസിഡന്റ് പുടിന്‍ വിശേഷിപ്പിച്ചത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.