സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ്: യൂറോപ്യന്‍ യൂണിയന് ഉച്ചകോടി ഇന്ന്; ബ്രെക്സിറ്റ് കരാറും രാഷ്ട്രീയ പ്രഖ്യാപന കരാറും ഔദ്യോഗികമായി അംഗീകരിക്കും. ബ്രെക്സിറ്റ് കരാര്‍ അംഗീകരിക്കാന്‍ യൂറോപ്യന്‍ യൂണിയന്(ഇയു) തീരുമാനിച്ചു. ഇയുവിന്റെ ഇന്നു ചേരുന്ന പ്രത്യേക ബ്രെക്സിറ്റ് യോഗം, കഴിഞ്ഞദിവസങ്ങളില്‍ ധാരണയായ വിടുതല്‍ കരാറും രാഷ്ട്രീയ പ്രഖ്യാപന കരാറും അംഗീകരിക്കും.
കരാര്‍ അംഗീകരിക്കുന്നതില്‍ ഉടക്കിനിന്നിരുന്നത് സ്പെയിന് ആയിരുന്നു. ജിബ്രാള്‍ട്ടര്‍ കടലിടുക്കിന്റെ അവകാശം സംബന്ധിച്ച് സ്പെയിനിനുള്ള ആശങ്കകള്‍ പരിഹരിക്കാമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതോടെ സ്പെയിന് അയയുകയായിരുന്നു. യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം ലഭിച്ചശേഷം കരാറുകള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പാസാക്കണം. പ്രധാനമന്ത്രി തെരേസാ മേ ബ്രെക്സിറ്റ് നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യുന്നതായി സ്വന്തം പാര്‍ട്ടിയില്‍നിന്നടക്കം ആരോപണമുള്ളതിനാല്‍ ഇത് എളുപ്പമമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാര്‍ലമെന്റിലെ വോട്ടെടുപ്പ് ഡിസംബറില്‍ നടന്നേക്കും. ബ്രിട്ടനെ ഇയുവിന്റെ ഉപഗ്രഹമാക്കി മാറ്റുന്നതാണ് ഇപ്പോഴത്തെ കരാറുകളെന്ന് ബ്രെക്സിറ്റ് വിഷയത്തില്‍ വിദേശമന്ത്രിപദം രാജിവച്ച ബോറിസ് ജോണ്സണ് ഇന്നലെ ആരോപിച്ചിരുന്നു. ഇയു നേതാക്കളുമായുള്ള അവസാനവട്ട ചര്‍ച്ചകള്‍ക്കായി തെരേസാ മേ ബ്രസല്‍സില്‍ എത്തിയിട്ടുണ്ട്. മാര്‍ച്ച് 29നാണ് ബ്രിട്ടന് യൂണിയന് വിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല