യൂറോപ്യന്‍ യൂണിയനിലെ പല രാജ്യങ്ങളും ദാരിദ്ര്യത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ യൂറോപ്പിന് മൊത്തമായി ഒരു കാര്‍ഷിക പദ്ധതി അണിയറയില്‍ രൂപപ്പെടുന്നതായി സ്ഥിരികരീക്കാത്ത റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു. യൂറോപ്യന്‍ യൂണിയനിലെ വികസിത രാജ്യങ്ങള്‍ക്കും ദരിദ്രരാജ്യങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് പുതിയതായി രൂപികരിക്കാന്‍ പോകുന്ന പദ്ധതി. യൂറോപ്യന്‍ യൂണിയനിലെ ദരിദ്രരാജ്യങ്ങളുടെ കാര്‍ഷിക ജീവിതം പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്ന് യൂറോപ്യന്‍ യൂണിയനിലെ മുതിര്‍ന്ന നേതാക്കന്മാര്‍ വ്യക്തമാക്കുന്നുണ്ട്.
എന്നിരിക്കിലും കര്‍ഷകര്‍ക്ക് ഏറെ സഹായകരമാകും എന്ന് വിശ്വസിക്കുന്ന പദ്ധതി അത്രയൊന്നും സഹായകരമാവില്ലെന്ന് തെളിയിക്കുന്ന രേഖകളും ഇതോടൊപ്പം പുറത്തായിട്ടുണ്ട് എന്നത് പദ്ധതിയുടെ സാധ്യതയ്ക്കു മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. കാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് 2000- 07 കാലഘട്ടത്തില്‍ 330 ബില്യണ്‍ യൂറോയാണ് യൂറോപ്യന്‍ യൂണിയന്‍ മാറ്റിവെച്ചിരിക്കുന്നത്. എന്നാല്‍ 2007- 2013 കാലഘട്ടത്തില്‍ ഇത് വേറും 371 ബില്യണ്‍ യൂറോ മാത്രമാണ് മാറ്റിവെച്ചിരിക്കുന്നത്. ദരിദ്രരാജ്യങ്ങളിലെ കര്‍ഷകരെ സഹായിക്കാന്‍ എന്ന് പറഞ്ഞ് നടപ്പിലാക്കുന്ന പദ്ധതി ഏത് തരത്തിലാണ് കര്‍ഷകരെ സഹായിക്കുകയെന്ന് യൂറോപ്യന്‍ യൂണിയനിലെതന്നെ ഒരു വിഭാഗം രാജ്യങ്ങള്‍ ചോദിക്കുന്നുണ്ട്.
എന്നാല്‍ 2014- 20 കാലഘട്ടത്തില്‍ കര്‍ഷകര്‍ക്കുവേണ്ടി മാറ്റിവെയ്ക്കുന്ന തുക 435.6 ബില്യണ്‍ യൂറോയായി ഉയരുമെന്നാണ് അറിയുന്നത്. ഇങ്ങനെ മാറ്റിവെയ്ക്കുന്ന തുക ഏതൊക്കെ തരത്തിലാണ് യൂറോപ്യന്‍ യൂണിയനിലെ കര്‍ഷകര്‍ക്ക് ഗുണകരമാകുകയെന്ന കാര്യത്തില്‍ വ്യക്തതയൊന്നുമില്ല. 1986-88 കാലഘട്ടത്തില്‍ യൂറോപ്യന്‍ യൂണിയനിലെ കര്‍ഷകര്‍ക്ക് 39 ശതമാനം ലാഭവിഹിതം ലഭിച്ചെങ്കില്‍ ഇത് 2008-2010 കാലഘട്ടത്തില്‍ 22% മാത്രമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഇരുവര്‍ഷത്തിനിടയില്‍ കര്‍ഷകരുടെ വരുമാനത്തില്‍ കാര്യമായ കുറവ് വന്നിട്ടുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്റെ കണക്കുകള്‍തന്നെ വ്യക്തമാക്കുന്നുണ്ട്.
അവശ്യസാധനങ്ങളുടെ കൂടിയ നിരക്ക് കര്‍ഷകരെ സഹായിക്കുന്ന പദ്ധതിക്ക് കാര്യമായ കുറവ് വരുത്തിയിട്ടുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ വെളിപ്പെടുത്തുന്നു. അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവ് വരുമാനത്തിന്റെ കാര്യത്തില്‍ വ്യാപകമായ കുറവ് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. വരുമാനം കുറയുന്നതിന് അനുസരിച്ചുള്ള കുറവ് മാത്രമാണ് കര്‍ഷകരെ സഹായിക്കുന്ന കാര്യത്തിലും സംഭവിച്ചിട്ടുള്ളതെന്ന് വ്യാപാര പ്രചാരകര്‍ പറഞ്ഞു. എന്തൊക്കെയായാലും അമേരിക്കയും ബ്രിട്ടനും പോലുള്ള വികസിത രാജ്യങ്ങള്‍ ലോകത്ത് ദാരിദ്രം പടര്‍ത്താന്‍ പ്രധാന കാരണക്കാര്‍ തന്നെയാണ്, കാര്ഷികൊല്‍പ്പാദനത്തെ മറന്ന് വ്യാവസായികോല്‍പ്പാദനത്തിന് മുന്‍തൂക്കം നല്‍കുന്ന ഇത്തരം രാഷ്ട്രങ്ങളുടെ നയമാണ് കാര്‍ഷികോല്പാദനം ഗണ്യമായി കുറയ്ക്കാന്‍ ഇടവരുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല