ബ്രിട്ടനിലെ ആരോഗ്യമേഖല നിരവധി പ്രതിസന്ധികളിലാണ്. നിലവില്‍ നിലനില്‍ക്കുന്ന ഒരു പ്രശ്നം ബ്രിട്ടനില്‍ സേവനം അനുഷ്ടിക്കുന്ന ഡോക്റ്റര്‍മാര്‍ക്ക് വേണ്ടത്ര ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലയെന്നുള്ളതാണ്. ഇതിനു തടയിടാന്‍ ബ്രിട്ടന്‍ ആലോചിച്ചെങ്കിലും യൂറോപ്പ്യന്‍ യൂണിയനില്‍ നിന്നുള്ളവരെ നിയന്ത്രിക്കാന്‍ ബ്രിട്ടന് ഒരുപാടു പരിമിതികള്‍ ഉണ്ടായിരുന്നു. എന്തയാലും ഈ തടസം കൂടി നീങ്ങുകയാണ്. ഇംഗ്ളീഷ് അറിയാത്ത യൂറോപ്യന്‍, ഇതര രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരെ നിരോധിക്കാന്‍ ഇംഗ്ളണ്ടിന് അധികാരമില്ലെന്ന ധാരണ തെറ്റാണെന്ന് യൂറോപ്യന്‍ യൂണിയന്‍ കമ്മിഷണര്‍.
ഭാഷയറിയില്ലെങ്കിലോ, കഴിവില്‍ സംശയമുണ്ടെങ്കിലോ യൂറോപ്യന്‍ ഡോക്ടര്‍മാരെ നിരോധിക്കുന്നതില്‍ ബ്രിട്ടന് ഒരു തടസവുമില്ലെന്നും കമ്മിഷണര്‍ മൈക്കല്‍ ബാര്‍നിയര്‍ വ്യക്തമാക്കി. ജര്‍മന്‍ ഡോക്ടര്‍ ഡാനിയന്‍ ഉബാനി രണ്ടു വര്‍ഷം മുമ്പ് ബ്രിട്ടണില്‍ എഴുപതുകാരന്റെ മരണത്തിനു കാരണമായതോടെയാണ് വിഷയം സജീവ ചര്‍ച്ചാവിഷയമായത്. ഡയമോര്‍ഫിന്റെ ഡോസ് പത്തു മടങ്ങ് അധികം നല്‍കിയതായിരുന്നു മരണകാരണം. ഇത്തരക്കാര്‍ക്കു ജോലി നിഷേധിക്കാന്‍ ബ്രിട്ടണ് അധികാരമില്ലെന്നായിരുന്നു പൊതു ധാരണ.
യൂറോപ്യന്‍ യൂണിയന്‍ വ്യവസ്ഥ പ്രകാരം, ഇംഗ്ളീഷ് അറിയാത്തതിന്റെ പേരില്‍ യൂറോപ്യന്‍ പൌരന്‍മാര്‍ക്കു ജോലി നിഷേധിക്കാന്‍ പാടില്ലെന്ന ധാരണയാണ് നിലനില്‍ക്കുന്നത്. ഡോക്ടര്‍മാരുടെ കാര്യത്തില്‍ ഇതു ബാധകമല്ലെന്നു വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ കമ്മീഷണറുടെ പ്രസ്താവന. തങ്ങളെ ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് തങ്ങളുമായി ആശയവിനിമയം കൃത്യമായി നടത്താന്‍ സാധിക്കണമെന്ന കാര്യത്തില്‍ രോഗിക്കു നിര്‍ബന്ധം പറയാന്‍ അധികാരമുണ്ട്. ഈ സാഹചര്യത്തില്‍ ഭാഷാ പരിജ്ഞാനം കൃത്യമായി പരിശോധിക്കാന്‍ ബ്രിട്ടണ് അധികാരമുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
മതിയായ ഭാഷാ പരിജ്ഞാനമില്ലാത്തതതുകൊണ്ട് രോഗവിവരം ശരിയായ രീതിയില്‍ മനസിലാക്കാനോ, രോഗം ഡയഗ്നോസ് ചെയ്ത് രോഗം തിട്ടപ്പെടുത്താനോ സാധിക്കാതെ രോഗികള്‍ മരിക്കാന്‍ വരെ ഇടയായതിന്റെ പേരില്‍ ബ്രിട്ടണ്‍ വിദേശ ഡോക്ടര്‍മാര്‍ക്ക് പുതിയ മാര്‍ഗരേഖ തയാറാക്കുകയും ഇതനുസരിച്ച് ഭാഷാടെസ്റ് ഉള്‍പ്പടെയുള്ള ചട്ടം കൊണ്ടുവരികയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല