യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മിലുള്ള ഭിന്നത രൂക്ഷമായി തന്നെ തുടരുന്നു. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വമുള്ള 27 രാജ്യങ്ങളില്‍ 25 എണ്ണവും പുതിയ ഫിസ്കല്‍ ഉടമ്പടിയില്‍ ഒപ്പുവച്ചു. നേരത്തേ അറിയിച്ചിരുന്നതു പോലെ യുകെയും ചെക്ക് റിപ്പബ്ളിക്കും വിട്ടുനിന്നു.
യൂറോപ്യന്‍ യൂണിയനുള്ളില്‍ ബജറ്റ് അച്ചടക്കം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തയാറാക്കിയിരിക്കുന്ന ഉടമ്പടിയാണ്. ജര്‍മനിയും ഫ്രാന്‍സുമാണ് ഇതിനു മുന്‍കൈയെടുത്തത്. ഗ്രീസ്, അയര്‍ലന്‍ഡ്, പോര്‍ച്ചുഗീസ് തുടങ്ങിയ രാജ്യങ്ങളുടെ മാതൃകയില്‍ മറ്റു യൂറോ സോണ്‍ രാജ്യങ്ങള്‍ കടക്കെണിയിലേക്കു വഴുതുന്നില്ലെന്ന് ഉറപ്പാക്കാനാണ് ബജറ്റ് അച്ചടക്കം നടപ്പാക്കുന്നത്.
17 യൂറോസോണ്‍ രാജ്യങ്ങളില്‍ 12 എണ്ണം അംഗീകരിച്ചാല്‍ തന്നെ ഉടമ്പടിക്ക് അംഗീകാരമാകും.രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന പ്രഖ്യാപനവുമായാണ് യുകെയും ചെക്ക് റിപ്പബ്ളിക്കും ഇതിനെ എതിര്‍ത്തത്. തങ്ങളുടെ ശബ്ദം ഉച്ചകോടിയില്‍ ഉയര്‍ന്നു കേട്ടുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പിന്നീട് അവകാശപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല