ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപര ചര്‍ച്ച അടുത്തയാഴ്ച വീണ്ടും തുടങ്ങും. സ്വതന്ത്ര വ്യാപാര കരാര്‍ രൂപപ്പെടുത്തുന്നതിന് അഞ്ചു വര്‍ഷമായി തുടരുന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് നടക്കാന്‍ പോകുന്നത്. യുഎസ്, യൂറോപ്യന്‍ യൂണിയന്‍ ഉപരോധം അവഗണിച്ച് ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി തുടരുന്ന വിഷയവും ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നേക്കും.
നിലവില്‍ ഇന്ത്യ ഏറ്റവും അധികം വിദേശ വ്യാപാരത്തില്‍ ഏര്‍പ്പെടുന്നത് യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാജ്യങ്ങളുമായാണ്. എന്നാല്‍ 2007-ല്‍ ആരംഭിച്ച സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ എങ്ങും എത്തിയിട്ടില്ല. ഇത് വിജയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തന്നെ യൂറോപ്യന്‍ യൂണിയന്‍ സംഘവുമായി ചര്‍ച്ചകള്‍ നടത്തുമെന്നാണ് കരുതുന്നത്.
ഇറാനില്‍ നിന്നുള്ള ഇറക്കുമതി നിര്‍ണായക വിഷയമാകുമെങ്കിലും അത് ചര്‍ച്ചകളുടെ ഗതിയെ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുടെ ഊര്‍ജ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ ആകെ എണ്ണ ഇറക്കുമതിയുടെ 12 ശതമാനം ഇറാനില്‍ നിന്ന് തുടര്‍ന്നും വാങ്ങുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ യൂറോപ്യന്‍ യൂണിയന്റെ ഉപരോധം മറികടന്ന് ചില അംഗ രാജ്യങ്ങള്‍ തന്നെ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതും ഇന്ത്യക്ക് ഗുണകരമായി മാറും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല